The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാര്‍ഷിക- ജൈവ വൈവിധ്യ സംരക്ഷണം അത്യാവശം-മന്ത്രി ജെ ചഞ്ചുറാണി

കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചഞ്ചുറാണി. പുത്തൂര്‍വയല്‍…

Kerala02 Mar 2024, 3:00 AM 30,520
കാര്‍ഷിക- ജൈവ വൈവിധ്യ സംരക്ഷണം അത്യാവശം-മന്ത്രി ജെ ചഞ്ചുറാണി

കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചഞ്ചുറാണി. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന വിത്തുത്സവത്തില്‍ വിത്ത് പുരയുടെയും പ്രദര്‍ശന ശാലകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ഓരോ വിത്തും സംരക്ഷിക്കുന്നതിലൂടെ പരമ്പരാഗത കൃഷി രീതി, സാംസ്‌കാരിക തനിമ, ഭക്ഷ്യ സുരക്ഷ എന്നിവ കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. വിള-വിത്ത് വൈവിധ്യം സംരക്ഷിക്കാന്‍ കൃത്യമായ ബോധവല്‍ക്കരണം നല്‍കുമെന്നും ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍, പൊതു പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരില്‍ നിന്നും പ്രായോഗിക ആശയങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വിത്തുത്സവത്തിലൂടെ ഉരുതിരിഞ്ഞ ആശയങ്ങള്‍ സുസ്ഥിര കൃഷി, ജൈവ സംരക്ഷണം എന്നിവയുടെ നയരൂപീകരണത്തിലേക്ക് നയിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.


‘സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍’ എന്ന സന്ദേശമുയര്‍ത്തി പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിന്റെ നേതൃത്വത്തില്‍ ആദിവാസി വികസന പ്രവര്‍ത്തക സമിതി, പരമ്പരാഗത വിത്ത് സംരക്ഷകരുടെ സംഘടന സീഡ് കെയര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. വയനാടിന്റെ തനത് വിത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും കര്‍ഷകര്‍ തങ്ങള്‍ സംരക്ഷിച്ചുവരുന്ന വിത്തുകള്‍ പരസ്പരം കൈമാറുകയും ചെയ്യുമെന്നതാണ് വിത്തുത്സവത്തിന്റെ പ്രത്യേകത. പ്ലാന്റ് ജിനോം സേവിയര്‍ പുരസ്‌കാരങ്ങള്‍ നേടിയ എം. സുനില്‍കുമാര്‍, പ്രസീദ്കുമാര്‍ തയ്യില്‍, പി.എം. സലീം എന്നിവരെയും സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് കെ.എ റോയ് മോനെയും ആദരിച്ചു.


ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി ആദിവാസി കര്‍ഷകര്‍ക്കായി നല്‍കുന്ന കമ്മ്യൂണിറ്റി ജീനോം സേവിയര്‍ പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനവും പുരസ്‌ക്കാര വിതരണവും കര്‍ഷകരുടെ വിത്തിനങ്ങളുടെ രജിസ്ട്രേഷന്‍ പ്രഖ്യാപനവും പ്രൊഫസര്‍ എം.എസ് സ്വാമിനാഥന്‍ അനുസ്മരണ പ്രഭാഷണവും നടന്നു. കാര്‍ഷിക സെമിനാറുകള്‍, വിത്ത് വിള വൈവിധ്യ പ്രദര്‍ശനം, വിത്ത് കൈമാറ്റം, ഗവേഷകര്‍ക്കുള്ള പോസ്റ്റര്‍ സെഷനുകള്‍, കാര്‍ഷിക വിപണനമേള, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ പരീശീലനങ്ങള്‍, മത്സരങ്ങള്‍ എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.


കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കുടുംബശ്രീ മിഷന്‍, വിനോദ സഞ്ചാര വകുപ്പ്, എസ്.ബി.ഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി എന്നിവരും വിത്തുത്സവത്തില്‍ പങ്കാളികളാണ്.


കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക് അധ്യക്ഷനായ പരിപാടിയില്‍ വാര്‍ഡ് അംഗം ഡി.രാജന്‍, എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ വി.ഷക്കീല, ചെയര്‍പേഴ്സണ്‍ ഡോ. സൗമ്യ സ്വാമിനാഥന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജി.എന്‍ ഹരിഹരന്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു.പി അലക്സ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വി ബാലകൃഷ്ണന്‍, എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ട്രസ്റ്റി ഡോ. ജഗദീഷ് കൃഷ്ണ സ്വാമി, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി മനോജ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.കെ തങ്കമണി, മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി.ഇ രാജശേഖരന്‍, പി.പി.വി.എഫ്.ആര്‍ പ്രതിനിനിധി ഡോ. അജയ് കുമാര്‍ സിംഗ്, കൃഷി വകുപ്പ് അസിസ്റന്റ് ഡയറക്ടര്‍ മമ്മൂട്ടി, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ റെജി, റ്റി.ഡി. ഒ ഇസ്മായില്‍, ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്റ് എ.ദേവകി എന്നിവര്‍ സംസാരിച്ചു.


Share this story

Share

Related Stories