The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്ക് ജില്ലയിൽ തുടക്കം

വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റണം: മന്ത്രി വി.എൻ. വാസവൻകുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയ…

Kerala17 Mar 2025, 6:55 PM 19,642
സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്ക് ജില്ലയിൽ തുടക്കം

വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റണം: മന്ത്രി വി.എൻ. വാസവൻ


കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധസംസ്‌കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയെന്ന് മന്ത്രി പറഞ്ഞു.


ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവന്റെ അഭിരുചികൾക്കനുസരിച്ചുള്ള വികാസം സാധ്യമാക്കാൻ ഓരോ അധ്യാപകനും കഴിയണം. കുട്ടികൾക്ക് അനുകരിക്കാൻ പറ്റിയ മാതൃകകൾ സൃഷ്ടിക്കാൻ സ്‌കൂൾ, കുടുംബ അന്തരീക്ഷങ്ങൾക്കു സാധിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയിൽ വലിയതോതിലുള്ള അടിസ്ഥാനസൗകര്യ വികസനങ്ങളാണ് നടപ്പാക്കിയത്. എയ്ഡഡ് മേഖലയിലും പശ്ചാത്തല സൗകര്യ വികസനങ്ങൾക്കു സർക്കാർ സഹായം നൽകി. കോട്ടയം ജില്ലയിൽ മാത്രം ഒൻപതു സ്‌കൂളുകളാണ് തങ്ങളുടെ വിഹിതം കൂടി ചേർത്ത് സർക്കാർ ധനസഹായത്തോടെ അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കിയത്. അടിസ്ഥാനസൗകര്യവികസനത്തിനൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂടി ഉറപ്പാക്കുന്നതിലേക്കു സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുകയാണ്.


ഏട്ട്, ഒൻപത്,പത്തു ക്ലാസുകളിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസിനുള്ള സംവിധാനം ഒരുക്കണം. വിദേശത്തേക്കു പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ ഇവിടെ തന്നെ തൊഴിൽ നൈപുണ്യപരിശീലനം നൽകി അവർ ആഗ്രഹിക്കുന്ന തൊഴിൽദായകരാകാൻ കഴിയുന്ന ഒരു വിജ്ഞാനസമ്പദ്‌വ്യവസ്ഥ ഉയർത്തിക്കൊണ്ടുവരാനാകുമെന്നും മന്ത്രി പറഞ്ഞു.


പൊതുവിദ്യാഭ്യാസ മികവുകൾ അക്കാദമിക നേട്ടങ്ങളെന്ന നിലയിൽ മാറണമെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയെയും ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് അക്കാദമിക മികവ് സമഗ്രമാക്കുന്നത്. ഈ ആശയത്തിലാണ് സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്കു സർക്കാർ രൂപം നൽകിയിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.ആർ. അനുപമ, ഡയറ്റ് പ്രിൻസിപ്പാൾ സഫീനാ ബീഗം, വിദ്യാഭ്യാസ ഉപ ഡയറക്ടർ എം.ആർ. സുനിമോൾ, എസ്. ശ്രീകുമാർ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ.ബി. ജയശങ്കർ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories