The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാനത്ത് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിലുടനീളം സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാനത്ത് 126 കേന്ദ്രങ്ങളിലാണ് മോക്ക്ഡ്രിൽ നടന്നത്.മോക്ക്ഡ്രിൽ നടത്തുന്നത് സംബന്ധിച്ച് ചൊവ…

Kerala08 May 2025, 6:20 AM 28,938
സംസ്ഥാനത്ത് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി



കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിലുടനീളം സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാനത്ത് 126 കേന്ദ്രങ്ങളിലാണ് മോക്ക്ഡ്രിൽ നടന്നത്.മോക്ക്ഡ്രിൽ നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.


അപായ സൂചന നൽകുന്നതിനുള്ള നീണ്ട അലാറം വൈകിട്ട് കൃത്യം നാലു മണിക്ക്  വിവിധ കേന്ദ്രങ്ങളിൽ മുഴങ്ങി. 104 സ്ഥലങ്ങളിലാണ് സൈറൺ പ്രവർത്തിപ്പിച്ചത്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചിഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിപ്പിച്ച്  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ കൂടി സഹായത്തിലാണ് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.      അപായ സൂചന നൽകുകയും അവസാനിക്കുകയും ചെയ്യുന്ന അലാറം പൊതുജനങ്ങളെ പരിചയപ്പെടുത്തുകയും അപകട സൂചന നിലനിൽക്കുന്ന സമയങ്ങളിൽ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നുള്ള ബോധവൽക്കരണം നടത്തുകയുമാണ് മോക്ക് ഡ്രിൽ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്.


പൊലീസ്, ഫയർ ആന്റ് റസ്‌ക്യു, ദുരന്തനിവാരണം തുടങ്ങി വിവിധ വകുപ്പുകൾ മോക്ക്ഡ്രില്ലിന്റെ ഭാഗമായി. ഫയർ ആന്റ് റസ്‌ക്യു വിഭാഗത്തിനു കീഴിലുള്ള സിവിൽ ഡിഫൻസ് വോളണ്ടിയർമാരും മോക്ക്ഡ്രില്ലിൽ പങ്കാളികളായി. വിവിധയിടങ്ങളിൽ അടിയന്തര സാഹചര്യം സൃഷ്ടിച്ചും മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. പൊതുഇടങ്ങളും ഓഫീസുകളുമെല്ലാം ഇതിന്റെ ഭാഗമായി. സൈറൺ മുഴങ്ങിയതോടെ നേരത്തെ നിർദ്ദേശിച്ചതനുസരിച്ച് ലൈറ്റുകൾ എല്ലാം അണയ്ക്കുകയും ജനാലകൾ അടച്ച് വെളിച്ചം പുറത്തേക്ക് കടക്കുന്നത് ഒഴിവാക്കുകയും ചെയ്തു.


തിരുവനന്തപുരത്ത് ഗവ. സെക്രട്ടേറിയറ്റ്, നിയമസഭ, സെൻട്രൽ റെയിൽവേ സ്റ്റേഷൻ,  ലുലു മാൾ, ടെക്‌നോ പാർക്ക്, വികാസ് ഭവൻ, മെഡിക്കൽ കോളേജ്, കെ.എസ്.ആർ.ടി.സി സെൻട്രൽ ബസ് സ്റ്റേഷൻ, വി.എസ്.എസ്.സി തുമ്പ എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ നടന്നത്. 4.28ന് മോക്ക്ഡ്രിൽ അവസാനിപ്പിച്ചു കൊണ്ടുള്ള സൈറൺ മുഴങ്ങി.


ഗവ. സെക്രട്ടേറിയറ്റിൽ മോക്ക്ഡ്രില്ലിനു മുൻപായി സുരക്ഷാ ഉദ്യോഗസ്ഥരെത്തി ജീവനക്കാർ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു. സൈറൺ മുഴങ്ങിയതോടെ എല്ലാവരെയും ഓഫീസിനുള്ളിലേക്ക് കയറ്റുകയും സെക്രട്ടേറിയറ്റ് വളപ്പിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു.


മോക്ക് ഡ്രില്ലിൽ നിന്നും ലഭ്യമായ വിശദാംശങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര സർക്കാരിന് നൽകും. അതോടൊപ്പം കൂടുതൽ കാര്യക്ഷമമായി ഇത്തരം സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിർദേശം കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തുവാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.





Share this story

Share

Related Stories