The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ചീഫ് സെക്രട്ടറി  ഡോ. വി വേണുവിന്   സംസ്ഥാനസർക്കാർ യാത്രയയപ്പ് നൽകി

ഡോ.വി വേണു ബഹുമുഖ വ്യക്തിത്വത്തിനുടമ:  മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ഡോ. വി വേണു ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ…

Kerala31 Aug 2024, 1:50 AM 21,619
ചീഫ് സെക്രട്ടറി  ഡോ. വി വേണുവിന്   സംസ്ഥാനസർക്കാർ യാത്രയയപ്പ് നൽകി

ഡോ.വി വേണു ബഹുമുഖ വ്യക്തിത്വത്തിനുടമ:  മുഖ്യമന്ത്രി 




ചീഫ് സെക്രട്ടറി ഡോ. വി വേണു ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംസ്ഥാനസർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


വൈദ്യശാസ്ത്ര ഡോക്ടർ, നാടക കലാകാരൻ, ഉദ്യോഗസ്ഥ പ്രമുഖൻ എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പൊതുവിൽ ഇല്ലാത്ത ഒരു പ്രത്യേകതയാണിത്. കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വ നിർവഹണത്തെ തെല്ലും ബാധിക്കാതെ നോക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. എന്നു മാത്രമല്ല, ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോൾ അദ്ദേഹത്തിനു പൊതുവിൽ ഗുണം ചെയ്യുക കൂടിയുണ്ടായി. അത്തരം വകുപ്പുകൾക്ക് ജനപ്രിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും അതിന് ജനശ്രദ്ധ ആകർഷിക്കാനാവും വിധമുള്ള പേരുകൾ നൽകുന്നതിലും ഒക്കെ വലിയ തോതിൽ ഇതു പ്രയോജനപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഡോക്ടർ എന്ന നിലയ്ക്കുള്ള വേണുവിന്റെ പശ്ചാത്തലം, ഡോക്ടർമാർ സമരത്തിനുപോയ ഒരു വേളയിൽ ചികിത്സ കിട്ടാതെ വലഞ്ഞ രോഗികൾക്ക് ആശ്വാസമായതു ഓർക്കുന്നു. മൂവാറ്റുപുഴയിൽ ഡോ. വേണു സബ് കളക്ടർ ആയിരുന്നപ്പോഴായിരുന്നു അത്. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഉൾപ്പെടെ പതിമൂന്നു ഡോക്ടർമാരും പണിമുടക്കിയപ്പോൾ രോഗികൾ വലഞ്ഞു. അവരുടെ വിഷമം അറിഞ്ഞാണ് പണ്ടെന്നോ അഴിച്ചുവെച്ച സ്റ്റെതസ്‌കോപ് അദ്ദേഹം വീണ്ടുമെടുത്തത്. അങ്ങനെ സബ് കളക്ടർ ഒ പി വിഭാഗത്തിലെത്തി അമ്പതോളം രോഗികളെ പരിശോധിച്ചു. സമരം പൊളിക്കാനല്ല, വിഷമത്തിലായ രോഗികൾക്ക് ആശ്വാസം കൊടുക്കാനാണ് ശ്രമിച്ചത് എന്ന് അന്നു ഡോ. വേണു വ്യക്തമാക്കുക കൂടി ചെയ്തു. കേരളത്തിൽ നിന്ന് ഐ എ എസ് ലഭിച്ച രണ്ടാമത്തെ എം ബി ബി എസ് ബിരുദധാരിയാണ് അദ്ദേഹം. ഡോ. ആശാ തോമസാണ് മുൻഗാമി.


സിവിൽ സർവീസിൽ നിരവധി ഭാര്യാ-ഭർത്താക്കന്മാരുണ്ട്, ഉണ്ടായിട്ടുമുണ്ട്. ചിലരൊക്കെ കളക്ടർ ചുമതല പരസ്പരം കൈമാറിയിട്ടുണ്ട്. ഭാര്യയും ഭർത്താവും വ്യത്യസ്ത കാലങ്ങളിൽ വകുപ്പുകളുടെ തലപ്പത്ത് എത്തുകയും ചീഫ് സെക്രട്ടറിമാർ ആവുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. എന്നാൽ, ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണെന്നും ആ സവിശേഷത കൂടി ഈ യാത്രയയപ്പു സമ്മേളനത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഡോ. വേണുവിന്റെ പ്രാധാന്യം കേരളം കൂടുതലായി അറിഞ്ഞത് ദുരന്തവേളകളിലാണ്. വയനാട് ദുരന്തമുണ്ടായപ്പോൾ ഏകോപനങ്ങൾക്ക് അദ്ദേഹം എങ്ങനെ നേതൃത്വം നൽകി എന്നതു നമ്മൾ കണ്ടു. ഉരുൾപൊട്ടലിന്റെ ഗൗരവം പ്രധാനമന്ത്രിക്ക് കൃത്യമായി വിശദമാക്കിക്കൊടുക്കുന്ന വേണുവിനെയും കേരളം കണ്ടു. 2018 ലെ പ്രകൃതിദുരന്ത ഘട്ടത്തിലും നമ്മൾ ഇതുകണ്ടു. അന്നു ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു വേണു. പുനരധിവാസം സാധ്യമാക്കുന്നതിൽ, റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിനെ നയിക്കുന്നതിൽ ഒക്കെ അദ്ദേഹം അർപ്പണബോധത്തോടെ ത്യാഗപൂർവ്വം പ്രവർത്തിച്ചു. അന്ന് പുനർനിർമ്മാണത്തിനുള്ള ലോകബാങ്ക് സഹായം ചർച്ച ചെയ്തുറപ്പിക്കുന്നതിന് സർക്കാർ ആവിഷ്‌ക്കരിച്ച നയരേഖകൾക്കുള്ളിൽ നിന്നുകൊണ്ട് മാതൃകാപരമാംവിധമാണ് അദ്ദേഹം പ്രവർത്തിച്ചത്.



വേണുവിന് കലയോടുള്ള അഭിമുഖ്യം നാടിനാകെ പ്രയോജനപ്പെട്ടിട്ടുണ്ട്. 2007-2011 ഘട്ടത്തിൽ സാംസ്‌കാരികവകുപ്പ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ച സന്ദർഭത്തിലാണ് ‘ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള’ ആരംഭിച്ചത്. കേരളം എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അപെക്‌സ് സാംസ്‌കാരിക സ്ഥാപനങ്ങൾ, ലൈബ്രറികൾ, ആർക്കൈവുകൾ, മ്യൂസിയങ്ങൾ എന്നിവയുടെ ചുമതലയുള്ള കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായും വേണു പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ മ്യൂസിയത്തിന്റെ ഡയറക്ടർ ജനറൽ എന്ന നിലയിൽ ദേശീയ മ്യൂസിയത്തിന്റെ പുനരുജ്ജീവനത്തിനായി പ്രവർത്തിച്ച് പല പുതിയ പ്രോജക്ടുകളും കേരളത്തിലേക്കു കൊണ്ടുവരാനും മ്യൂസിയം പ്രവർത്തനം അക്കാദമിക് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി കൂടുതൽ ചൈതന്യവത്താക്കാനും അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ മ്യൂസിയങ്ങളും ആർക്കൈവുകളും നവീകരിക്കുന്നതിൽ അദ്ദേഹത്തിന്റെ മൗലികചിന്ത വലിയ പങ്കു വഹിച്ചു.


കേന്ദ്ര സർക്കാരിലും സംസ്ഥാന സർക്കാരിലും തന്ത്രപ്രധാനമായ പല പദവികളിലും സേവനമനുഷ്ഠിച്ച ഐ എ എസ് ഓഫീസറാണ് അദ്ദേഹം. സർക്കാർ നയങ്ങൾക്കനുസൃതമായി വിവിധ പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ, അവ വിജയകരമായി നടപ്പാക്കുന്നതിൽ വലിയ ശുഷ്‌ക്കാന്തിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവൽ മാർട്ടായ ‘കേരള ട്രാവൽ മാർട്ട്’  വേണുവിന്റെ ആശയമായിരുന്നു. ടൂറിസം സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ച ഘട്ടത്തിൽ വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളത്തിനു മിഴിവുറ്റ സ്ഥാനം കൈവന്ന കാര്യവും എടുത്തുപറയണം. ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പയിൻ, റെസ്‌പോൺസിബിൾ ടൂറിസം എന്നിവയിലും വേണുവിന്റെ വ്യക്തിമുദ്ര പതിഞ്ഞു നിൽക്കുന്നുണ്ട്.


കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നതിൽ മേൽനോട്ടം വഹിച്ച വേണു, സി ആർ ഇസഡ് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഭാഗത്തിന്റെ തലപ്പത്തുള്ളവരെ ബോധ്യപ്പെടുത്തുന്നതിലും സംസ്ഥാന കാലാവസ്ഥാ അഡാപ്‌റ്റേഷൻ മിഷൻ സ്ഥാപിക്കുന്നതിലും പ്രധാന പങ്കാണ് വഹിച്ചത്.



അൻപതോളം നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള, ഷേക്‌സ്പിയറുടെ ‘മാക്ബത്തി’ലെ ഡങ്കൻ രാജാവിനെ വേദിയിൽ തെളിമയോടെ അവതരിപ്പിച്ചു കയ്യടി വാങ്ങിയിട്ടുള്ള കലാകാരനുമാണ് വേണു എന്നത് അധികം പേർക്ക് അറിയുമെന്നു തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു വിജയ് ടെണ്ടുൽക്കറുടെ ‘സഖരം ബൈൻഡറി’ലെ ഷിൻഡെ, അയ്യപ്പപ്പണിക്കരുടെ ‘പാളങ്ങളി’ലെ അധികാരി, ‘ഭഗവദജ്ജൂക’ത്തിലെ യമരാജൻ തുടങ്ങിയ വേഷത്തിലും തിളങ്ങിയിട്ടുണ്ട് ഈ ചീഫ് സെക്രട്ടറി. കലാപ്രവർത്തനവും ഭരണപ്രവർത്തനവും ഒരുപോലെ മുമ്പോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ നാലു ചുമരുകൾക്കുള്ളിൽ നിന്നു പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു വേണുവിനെ കേരളം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ആശംസിച്ചു.


ഡോ. വി വേണുവിനുള്ള സംസ്ഥാനസർക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിച്ചു. ഡോ. വി വേണു മറുപടി പ്രസംഗം നടത്തി. കേരള രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന നക്ഷത്രങ്ങൾക്കും ഗുരുക്കന്മാർക്കും ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 34 വർഷത്തെ സർവീസ് ജീവിതം വലിയ അനുഭവങ്ങളും ജീവിത പാഠങ്ങളും സമ്മാനിച്ചു. കേരളം ദുരന്തങ്ങൾ അനുഭവിച്ചപ്പോഴൊക്കെ വലിയ പിന്തുണയും മാർഗദർശനവും നൽകി മുഖ്യമന്ത്രി മുന്നിൽ നിന്ന് നയിച്ചതായും അദ്ദേഹം പറഞ്ഞു.


നിയുക്ത ചീഫ് സെക്രട്ടറിയും ഡോ. വേണുവിന്റെ ഭാര്യയുമായ ശാരദാ മുരളീധരൻ സ്വാഗതവും ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്  നന്ദിയും പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, പിഎ മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, ഉന്നത ഉദ്യോഗസ്ഥർ, ഡോ. വി വേണുവിന്റെയും ശാരദമുരളീധരന്റെയും മക്കളായ കല്യാണി, ശബരി, മറ്റ് കുടുംബാംഗങ്ങൾ, സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories