The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നവകേരള സദസ്സിലെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ;

പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടമായ അമ്മയ്ക്കും മകൾക്കും അതിവേഗത്തിൽ ആശ്വാസം          പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ നവകേരള സദസ്സിൽ അപേക്ഷ നൽകിയ വിധവയ്ക്ക് അതിവേഗത്തിൽ സഹായം. വീടിൻറെ പുനർനി…

Kerala11 Jan 2024, 5:35 AM 26,069
നവകേരള സദസ്സിലെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ;

പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടമായ അമ്മയ്ക്കും മകൾക്കും അതിവേഗത്തിൽ ആശ്വാസം




          പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ നവകേരള സദസ്സിൽ അപേക്ഷ നൽകിയ വിധവയ്ക്ക് അതിവേഗത്തിൽ സഹായം. വീടിൻറെ പുനർനിർമ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ദുരന്തപ്രതികരണ നിധിയിൽ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2,70,000 രൂപയും ചേർത്താണ് നാല് ലക്ഷം രൂപ ഇവർക്ക് ലഭിക്കുക. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിധവയായ അടൂർ മാരൂർ സൂര്യഭവനത്തിൽ ശ്യാമളയ്ക്കാണ് നവകേരള സദസ്സിൽ നൽകിയ അപേക്ഷയിലൂടെ അതിവേഗത്തിൽ ആശ്വാസം ലഭിച്ചത്.


          2023 മർച്ച് 6നാണ് ശ്യാമളയും മകളും താമസിച്ചിരുന്ന വീട് പ്രകൃതിക്ഷോഭത്തിൽ ഏതാണ്ട് പൂർണമായും തകർന്നത്. വീട് നഷ്ടപ്പെട്ടതോട്  കൂടി മറ്റാരുടെയും ആശ്രയമില്ലാത്ത ശ്യാമളയും മകളും തൊട്ടടുത്ത് ഷെഡ് കെട്ടിയാണ്  താമസിച്ചിരുന്നത്. പ്രകൃതിക്ഷോഭത്തിലെ ധനസഹായത്തിനായി സംസ്ഥാന ദുരന്ത സഹായ നിധിയിലേക്ക് അപേക്ഷ നൽകിയിരുന്നു.


ഇതിൻറെ അടിസ്ഥാനത്തിൽ അടൂർ തഹസീൽദാർ, അസിസ്റ്റൻറ് എഞ്ചിനിയർ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് എന്നിവർ നടത്തിയ പരിശോധനയിൽ വീടിൻറെ മേൽക്കൂര ഇടിഞ്ഞ് വീഴുകയും അടിത്തറയ്ക്കും ഭിത്തിക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് ചെയ്തു.


95 ശതമാനം തകർന്ന വീട് വാസയോഗ്യമല്ലെന്നും പരിശോധനയിൽ വ്യക്തമായി. പിന്നീട് നവകേരള സദസ്സിൽ ലഭിച്ച  ശ്യാമളയുടെ അപേക്ഷ പരിശോധിച്ചതിൽ അവർ ധനസഹായത്തിന് അർഹയാണെന്ന് മനസിലാക്കി അടിയന്തര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇതേ തുടർന്നാണ് ദുരന്ത പ്രതികരണ നിധിയിൽ നിന്നും പൂർണ ഭവന നാശത്തിന് മലയോര പ്രദേശത്ത് അനുവദിക്കേണ്ട പരമാവധി ആശ്വാസ തുകയായ 1,30,000 രൂപ അനുവദിച്ചത്.


വിധവയും പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആളുമായ ശ്യാമളയുടെ സ്ഥിതി ഒരു പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2,70,000 രൂപ കൂടി അടിയന്തരമായി അനുവദിക്കുകയായിരുന്നു. ഇതോടെ 4 ലക്ഷം രൂപ ധനസഹായമായി ശ്യാമളയ്ക്ക് ലഭിക്കും. ഇനിയൊരു വീട് സാധ്യമാകുമോ എന്ന ശ്യാമളയുടെയും മകളുടെയും ആശങ്കയ്ക്കാണ് നവകേരള സദസ്സിൽ നൽകിയ അപേക്ഷയിലൂടെ അതിവേഗത്തിൽ പരിഹാരമായത്.


Share this story

Share

Related Stories