The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ചെങ്ങന്നൂർ – പമ്പ റെയിൽപാത: ഇരട്ടപ്പാതയെങ്കിൽ ചെലവ് 8000 കോടി; ഒറ്റവരിയെങ്കിൽ 6000

നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപാതയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 8000 കോടി രൂപ. ഇരട്ടപ്പാതയായി നിർമിക്കുകയാണെങ്കിൽ 8000 കോടി രൂപയും ഒറ്റവരി പാതയാണെങ്കിൽ 6000 കോടി രൂപയുമാണു ചെലവ് കണക്കാക്കിയിരിക്കുന്ന…

Kerala01 Feb 2024, 11:48 PM 31,399
ചെങ്ങന്നൂർ – പമ്പ റെയിൽപാത: ഇരട്ടപ്പാതയെങ്കിൽ ചെലവ് 8000 കോടി; ഒറ്റവരിയെങ്കിൽ 6000
നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപാതയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 8000 കോടി രൂപ. ഇരട്ടപ്പാതയായി നിർമിക്കുകയാണെങ്കിൽ 8000 കോടി രൂപയും ഒറ്റവരി പാതയാണെങ്കിൽ 6000 കോടി രൂപയുമാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിയുടെ കരട് എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേ ധനകാര്യ വിഭാഗം പരിശോധിക്കുകയാണ്.

ധനവിഭാഗത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി റെയിൽവേ ബോർഡിന്റെ അനുമതിക്കായി അയയ്ക്കും. ശബരിമല സീസണിൽ മാത്രം തുറക്കുന്ന പാതയിൽ വന്ദേഭാരത് പോലെയുളള വേഗം കൂടിയ ട്രെയിനുകളോടിക്കാനാണു ശുപാർശ. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാനായി ഇരട്ടപ്പാത തന്നെ നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിങ്ങനെ 4 സ്റ്റേഷനുകളാണു ശുപാർശ ചെയ്തിരിക്കുന്നത്. 180 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതയിൽ 3 മുതൽ 5 മിനിറ്റ് വരെ ഇടവേളയിൽ ട്രെയിനുകളോടിക്കാൻ കഴിയും. ഇതിനായി ഓട്ടമാറ്റിക് സിഗ്‌നലിങും പാതയിലുണ്ടാകും.


60 കിമീ ദൂരമുള്ള പാതയിൽ 45–50 മിനിറ്റ് കൊണ്ടു ചെങ്ങന്നൂരിൽ നിന്നു പമ്പയിലെത്താൻ കഴിയും. വിശദമായ പദ്ധതി റിപ്പോർട്ടിന് അനുമതി ലഭിക്കാൻ ഒരു വർഷം വേണ്ടി വരും. ഡിപിആറിന് അനുമതി ലഭിച്ചാൽ 6 വർഷം കൊണ്ടു പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നു അധികൃതർ പറഞ്ഞു. ഭൂമിയേറ്റെടുക്കാൻ 2 വർഷം, നിർമാണത്തിനും അനുബന്ധ ജോലികൾക്കും 4 വർഷവും വേണ്ടി വരും. കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രത്യേക താൽപര്യമെടുക്കുന്നതിനാൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

ഭാവിയിൽ ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം കൂടുമ്പോൾ ആ തിരക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഗതാഗത മാർഗമെന്ന നിലയിലാണു വേഗപാത പരിഗണിക്കുന്നത്. 30 ശതമാനം തുരങ്കങ്ങളിലൂടെയും 20 ശതമാനം വയഡക്ടുകളിലൂടെയുമാണ് പാത കടന്നു പോവുക. വന മേഖലയിലാണു തുരങ്കങ്ങൾ നിർമിക്കുക.  ഭൂമി ഏറ്റെടുക്കാനുള്ള ചെലവും തുരങ്കങ്ങളുടെ നിർമാണ ചെലവുമാണ് പദ്ധതിത്തുക കൂടാൻ കാരണം.

Share this story

Share

Related Stories