The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു; 14-ാം നൂറ്റാണ്ടില്‍ അഞ്ച് കോടി പേരുടെ ജീവനെടുത്ത അപൂര്‍വ രോഗം

വളർത്തു മൃഗങ്ങളില്‍ നിന്ന് പകരുന്ന അപൂർവ രോഗമായ ബ്യൂബോണിക് പ്ലേഗ് യുഎസിലെ ഒറിഗോണില്‍ കണ്ടെത്തിയതായി അധികൃതർ.മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിനെ മരണത്തിലേക്ക് തള്ളിവിടാന്‍ രോഗത്…

Kerala15 Feb 2024, 12:39 AM 23,472
അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു; 14-ാം നൂറ്റാണ്ടില്‍ അഞ്ച് കോടി പേരുടെ ജീവനെടുത്ത അപൂര്‍വ രോഗം
വളർത്തു മൃഗങ്ങളില്‍ നിന്ന് പകരുന്ന അപൂർവ രോഗമായ ബ്യൂബോണിക് പ്ലേഗ് യുഎസിലെ ഒറിഗോണില്‍ കണ്ടെത്തിയതായി അധികൃതർ.

മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിനെ മരണത്തിലേക്ക് തള്ളിവിടാന്‍ രോഗത്തിന് സാധിച്ചിരുന്നു. ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പകർച്ചവ്യാധിയുടെ സമയത്തായിരുന്നു ഇത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ രോഗം പടരുന്നത് വളരെ അപൂർവമാണെന്നാണ് വിലയിരുത്തല്‍.

ഡെഷ്യൂട്ട്സ് കൗണ്ടി സ്വദേശിയായ വ്യക്തിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വളർത്തു പൂച്ചയില്‍ നിന്നായിരിക്കാം രോഗം പകർന്നതെന്നും അധികൃതർ പറഞ്ഞു. രോഗം ബാധിച്ചയാളുമായും വളർത്തുപൂച്ചയുമായും സമ്ബർക്കത്തിലേർപ്പെടാന്‍ സാധ്യതയുള്ള എല്ലാവർക്കും മരുന്ന് നല്‍കിയതായി ഡെഷ്യൂട്ട്സ് കൗണ്ടി മെഡിക്കല്‍ ഓഫിസർ ഡോ. റിച്ചാർഡ് ഫോസെറ്റ് അറിയിച്ചു.

രോഗമുള്ള മൃഗവുമായി സമ്ബർക്കം പുലർത്തിയതിന് എട്ട് ദിവസങ്ങള്‍ക്കുശേഷം മാത്രമായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാകുക എന്നകാര്യവും അധികൃതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

യെർസിന പെസ്റ്റിസ് എന്ന ബാക്ടീരിയ വഴിയാണ് ബ്യൂബോണിക് പ്ലേഗ് പടരുന്നത്. ചെള്ളുകളെ ഹോസ്റ്റായി മാറ്റുന്ന ഇവ മൃഗങ്ങളിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. രോഗം കണ്ടെത്തുന്നത് വൈകിയാല്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ സാധ്യതയുണ്ട്.

പനി, ഓക്കാനം, ക്ഷീണം, വിറയല്‍, പേശി വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം നേരത്തെ കണ്ടെത്താനായില്ലെങ്കില്‍ ബ്യൂബോണിക് പ്ലേഗിന് ശ്വാസകോശത്തെ ബാധിക്കുന്ന അപകടകാരിയായ ന്യൂമോണിക് പ്ലേഗായി മാറാന്‍ കെല്‍പ്പുള്ളതാണ്.

ഡെഷ്യൂട്ട്സ് കൗണ്ടി സ്വദേശിയില്‍ രോഗനിർണയം തുടക്കത്തിലേ നടത്താനായതിനാല്‍ സമൂഹത്തില്‍ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും അന്വേഷണത്തില്‍ മറ്റുള്ളവരിലേക്ക് രോഗം പടർന്നതായി കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ഒറിഗോണില്‍ അവസാനം പ്ലേഗ് റിപ്പോർട്ട് ചെയ്തത് 2015ലാണ്. 14-ാം നൂറ്റാണ്ടില്‍ സംഭവിച്ച വ്യാപനത്തില്‍ അഞ്ച് കോടി പേരാണ് മരണപ്പെട്ടത്.

Share this story

Share

Related Stories