The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്

തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി

തിരുവനന്തപുരത്ത് കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം നടത്തിയ സംഭവം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു. വിവാദ സംഭവത്തിൽ കെപിസിസി നേതൃത്വം കടുത…

Kerala29 Jun 2026, 11:04 AM 5,577
തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി
തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി

തിരുവനന്തപുരത്ത് കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം നടത്തിയ സംഭവം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു. വിവാദ സംഭവത്തിൽ കെപിസിസി നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പ് ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയോട് അടിയന്തരമായി വിശദീകരണം തേടുകയും ചെയ്തു.

കെപിസിസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള 'രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസി'ൽ ജൂൺ 27, 28 തീയതികളിലാണ് ബിജെപിയുടെ ചിന്തൻ ഷിബിർ (പഠന ക്യാമ്പ്) നടന്നത്. ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പരിപാടിക്കായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വിട്ടുനൽകുകയായിരുന്നു. സാധാരണയായി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കോ ക്യാമ്പുകൾക്കോ ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വിട്ടുകൊടുക്കാറില്ലെന്നിരിക്കെ, ബിജെപിക്ക് ഇതിനായി അനുമതി നൽകിയതാണ് കോൺഗ്രസ് അണികളെയും നേതാക്കളെയും ഒരേപോലെ ചൊടിപ്പിച്ചത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചെയർമാനായുള്ള സ്ഥാപനമാണിത്. ഇതിന്റെ ദൈനംദിന നടത്തിപ്പ് ചുമതല കെപിസിസി ജനറൽ സെക്രട്ടറിക്കാണ്. പാർട്ടിയിലെ ഉന്നത നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ഒരു കോൺഗ്രസ് സ്ഥാപനത്തിൽ, രാഷ്ട്രീയ എതിരാളികളായ ബിജെപിയുടെ ഔദ്യോഗിക പഠന ക്യാമ്പ് നടന്നത് പാർട്ടിക്കുള്ളിൽ വലിയ ഗ്രൂപ്പ് പോരിലേക്കും വഴിതുറന്നിട്ടുണ്ട്. കടുത്ത വീഴ്ചയാണ് സംഭവിച്ചതെന്നാണ് കെപിസിസി നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ജനറൽ സെക്രട്ടറിയുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Share this story

Share

Related Stories