The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൊച്ചിയില്‍ വൻ അരിവേട്ട; പിടിച്ചത് നാലരക്കോടി രൂപയുടെ അരി, കടത്ത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി

കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വൻതോതില്‍ അരി കടത്താൻ ശ്രമം. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച്‌ വെള്ളിയാഴ്ച കടത്താൻ ശ്രമിച്ച മൂന്ന് കണ്ടെയ്നറുകള്‍ കസ്റ്റംസ് സം…

Kerala22 Jun 2024, 6:53 PM 49,675
കൊച്ചിയില്‍ വൻ അരിവേട്ട; പിടിച്ചത് നാലരക്കോടി രൂപയുടെ അരി, കടത്ത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി
കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വൻതോതില്‍ അരി കടത്താൻ ശ്രമം. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച്‌ വെള്ളിയാഴ്ച കടത്താൻ ശ്രമിച്ച മൂന്ന് കണ്ടെയ്നറുകള്‍ കസ്റ്റംസ് സംഘം പിടികൂടി. ഒരുമാസത്തിനിടെ 13 കണ്ടെയ്നർ അരിയാണ് ഇതുപോലെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം. ചെന്നൈയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വ്യാപാരികളാണ് പല ഘട്ടങ്ങളിലായി അരി കടത്താൻ ശ്രമിച്ചത്.


രാജ്യത്തിന് പുറത്തേക്ക് മട്ട അരി മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടി അടച്ച്‌ കയറ്റുമതി ചെയ്യാൻ അനുമതിയുള്ളത്. ബാക്കി എല്ലാത്തിനും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അരി കിട്ടാത്ത സാഹചര്യം രാജ്യത്ത് ഉണ്ടാവരുതെന്ന കരുതലിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന അരി ദുബായ് പോലുള്ള ഇടങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ വ്യാപാരികള്‍ക്ക് മൂന്നിരട്ടിയാണ് ലാഭം കിട്ടുക. ഇതാണ് രാജ്യത്തെ തുറമുഖങ്ങള്‍ വഴി അരി കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

വല്ലാർപാടത്ത് ചെന്നൈയില്‍ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്നറുകളാണ് ഉപ്പ് എന്ന ലേബല്‍ ചെയ്ത് വെള്ളിയാഴ്ച എത്തിയത്. ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു ഇത്. ഇതില്‍ അരിയാണെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് വല്ലാർപാടം ട്രാൻഷിപ്പ്മെന്റിലെ കസ്റ്റംസ് സംഘത്തിന് ലഭിച്ചിരുന്നു. കണ്ടെയ്നറുകള്‍ പരിശോധിച്ചപ്പോള്‍ ആദ്യത്തെ ചാക്കുകളിലെല്ലാം ഉപ്പായിരുന്നു. ഇതിന് പിന്നിലെ ചാക്കുകള്‍ പരിശോധിച്ചപ്പോഴാണ് കിലോയ്ക്ക് 160 രൂപ വിലമതിക്കുന്ന ബിരിയാണി അരി ചാക്കുകള്‍ കണ്ടെത്തിയത്.

കോഴിക്കോട് ആസ്ഥാനമായ ചില വ്യാപാരികള്‍ സമാനമായി കഴിഞ്ഞമാസം അരി കടത്താൻ ശ്രമിച്ചിരുന്നു. ഇവരുടെ 10 കണ്ടെയ്നറുകളാണ് പിടികൂടിയത്. മൂന്നരക്കോടി രൂപ മൂല്യം ഇവയ്ക്കുണ്ട്. രാജ്യത്തിന് പുറത്തേക്ക് കണ്ടെയ്നർ എത്തിയാല്‍ ഒരു കോടി രൂപയുടെ അരിക്ക് മൂന്ന് കോടി രൂപ വരെ വില കിട്ടും. വ്യാപാരിക്ക് രണ്ടു കോടി രൂപ ലാഭമുണ്ടാകും.അരി പിടിച്ച സംഭവത്തില്‍ വ്യാപാരികളുടേതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വല്ലാർപാടത്തെ കസ്റ്റംസ് സംഘം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന് കൈമാറും.

Share this story

Share

Related Stories