The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബഷീർ സമസ്ത ജീവജാലങ്ങളേയും ഒരുപോലെ സ്നേഹിച്ച എഴുത്തുകാരൻ :അംബികാസുതൻ മാങ്ങാട്

മരുഭൂമികൾ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു.ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂള…

Kerala05 Jul 2024, 12:10 AM 32,948
ബഷീർ സമസ്ത ജീവജാലങ്ങളേയും ഒരുപോലെ സ്നേഹിച്ച എഴുത്തുകാരൻ :അംബികാസുതൻ മാങ്ങാട്

മരുഭൂമികൾ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു.ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ”സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകൾക്കു മുൻപ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീർ മലയാളത്തെ എക്കാലത്തെയും മികച്ച കൃതികളിൽ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീറിൻറെ ശബ്ദങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.


1950കളിലെ എഴുത്തുകാരിൽ നിന്നും മലയാള ഗദ്യ ശൈലിയിൽ വേറിട്ടുനിന്ന എഴുത്തുകാരനാണ് അദ്ദേഹം  ബഷീറിൻറെ പാരിസ്ഥിതിക വീക്ഷണം എല്ലാ കാലത്തും പ്രസക്തമാണെന്നും അംബികാസുതൻ മാങ്ങാട് പറഞ്ഞു. ബഷീറിൻ്റെ ജീവിതത്തിൻ്റെ അവസാന നാളുകളിലൊരു ദിവസം ബേപ്പൂരിലെ വൈലാലിലെ എം എൻ വിജയൻ മാഷിനോടൊപ്പം സന്ദർശിച്ച ബഷീർ തൻ്റെ ജീവിതയാത്രയ്ക്കിടയിൽ മരുഭൂമി പൂക്കുന്നത അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് ബഷീർ പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.


ഹൊസ്ദുർഗ്  ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് രഞ്ജിരാജ്  അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ പി പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ  വായനാനുഭവ കുറിപ്പ് മത്സരത്തെ  വിലയിരുത്തി രവീന്ദ്രൻ രാവണേശ്വരം സംസാരിച്ചു. ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ എ .വി സുരേഷ് ബാബു ,ഹെഡ്മാസ്റ്റർ എം.പി രാജേഷ്, ‘പി ടി എ വൈസ് പ്രസിഡണ്ട് ദിനേശൻ., ചെറുകഥാകൃത്ത് വി.എം മൃദുൽ എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സ്വാഗതവും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ എ.പി ദിൽന നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വായനാനുഭവം – കാസർകോടിൻ്റെ വായന – ജില്ലാതല മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.  ജില്ലയിലെ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൽ വിജയിയായി ബഷീർ ചെറുകഥ സമ്മാനത്തിന് അർഹനായ വി.എം മൃദുൽ രണ്ടാം സ്ഥാനം നേടിയ പി പി വിശാൽ എന്നിവർക്കും അംബികാസുതൻ മാങ്ങാട് പുരസ്കാരങ്ങൾ നൽകി.


സ്കൂൾ വിദ്യാർത്ഥികളുമായി എഴുത്തുകാരൻ്റെ സർഗ സംവാദവും സംഘടിപ്പിച്ചിരുന്നു




Share this story

Share

Related Stories