The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗവർണർക്ക് തിരിച്ചടി; 3 സർവകലാശാലകളിലെ സെർച്ച് കമ്മിറ്റിക്ക് ഹൈക്കോടതി സ്റ്റേ

എംജി, കേരള, മലയാളം സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയോഗിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ മറുപടി ഇതിനിടയിൽ സമർപ്പ…

Kerala20 Jul 2024, 3:07 AM 30,091
ഗവർണർക്ക് തിരിച്ചടി; 3 സർവകലാശാലകളിലെ സെർച്ച് കമ്മിറ്റിക്ക് ഹൈക്കോടതി സ്റ്റേ

എംജി, കേരള, മലയാളം സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയോഗിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ മറുപടി ഇതിനിടയിൽ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു. നേരത്തെ കുഫോസ് വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയെയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എംജി സർവകലാശാല, കേരള സർവകലാശാല എന്നിവയ്ക്കു വേണ്ടി സെനറ്റ് കമ്മിറ്റി അംഗങ്ങളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സര്‍വകലാശാലയ്ക്കു വേണ്ടി സർക്കാരുമാണ് ഗവര്‍ണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. കുഫോസിലെ സെർച്ച് കമ്മിറ്റി സ്റ്റേ ചെയ്ത അതേ വിധത്തിലാണ് മൂന്നു സർവകലാശാലകളിലും ഗവർണര്‍ രൂപീകരിച്ച സെർച്ച് കമ്മിറ്റി കോടതി ഇന്ന് സ്റ്റേ ചെയ്തത്.

ഗവർണർ, സെനറ്റ്, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച്ച് കമ്മിറ്റി എന്ന നിലയിൽ കേരള നിയമസഭ സര്‍വകലാശാല നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുകയും ഇത് ഗവർണറുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അനുമതി തരികയോ വിശദീകരണം തേടുകയോ ചെയ്യുന്നതിനു പകരം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് ഗവർണർ ചെയ്തത് എന്ന് എംജി സര്‍വകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. നിയമസഭ പാസാക്കിയ ബില്ല് പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് തന്നെ ഗവർണർ രണ്ടുപേരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. യുജിസി പ്രതിനിധിയായി ഡോ. കെ.ആർ.സാംബശിവ റാവു, സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടർ സി.അനന്തനാരായണൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജൂൺ 28ന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ സര്‍വകലാശാലയോട് നിർദേശിച്ചെങ്കിലും അത് ഉണ്ടാവാതെ വന്ന സാഹചര്യത്തിലാണ് സെർച്ച് കമ്മിറ്റിക്ക് രൂപം നൽകിയതെന്ന് ചാൻസലർ കൂടിയായ ഗവർണർ വാദിച്ചു.

Share this story

Share

Related Stories