The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് മെയ് അഞ്ചിന് കാസർഗോഡ് തുടക്കം

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കും: മന്ത്രി വി. അബ്ദുറഹിമാൻലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക…

Kerala25 Apr 2025, 2:45 AM 23,526
ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് മെയ് അഞ്ചിന് കാസർഗോഡ് തുടക്കം

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കും: മന്ത്രി വി. അബ്ദുറഹിമാൻ


ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 5ന് കാസർഗോഡ് ആരംഭിക്കുന്ന യാത്ര കായിക മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തും. കിക്ക് ഡ്രഗ് എന്നതാണ് ആപ്തവാക്യം. ജില്ലകളിൽ വിവിധയിടങ്ങളിൽ കാടുപിടിച്ചും മറ്റും അന്യമായ കളിക്കളങ്ങൾ വീണ്ടെടുത്ത് കളിക്കാൻ സജ്ജമാക്കും. സ്‌പോർട്‌സ് കിറ്റുകളും ഇവിടങ്ങളിൽ നൽകും.


തദ്ദേശ സ്ഥാപന സ്‌പോർട്സ് കൗൺസിലുകളും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി ജില്ലകളിൽ പരിപാടികൾ സംഘടിപ്പിക്കും. ഓരോ ജില്ലയിലും മിനി മാരത്തണും കളരിപ്പയറ്റ്, റോളർ സ്‌കേറ്റിങ്ങ്, കരാട്ടെ, ജൂഡോ തുടങ്ങിയ കായിക പ്രദർശനങ്ങളും സൈക്ലത്തോൺ, വാക്കത്തോൺ, എന്നിവയും ഉണ്ടാകും. വിവിധ കായിക സംഘടനകളും പ്രമുഖ കായിക താരങ്ങളും യാത്രയിൽ പങ്കാളികളാവും. ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ആദ്യഘട്ടത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലും രണ്ടാംഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന യാത്ര കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിലും പര്യടനം പൂർത്തിയാക്കി മെയ് 21 ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. സമാപനപരിപാടിയിൽ എല്ലാ പ്രമുഖ കായിക താരങ്ങളെയും അണിനിരത്തി മെഗാ മാരത്തൺ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


കളിക്കളങ്ങളിൽ നിന്നുള്ള അകൽച്ചയും ഡിജിറ്റൽ വിനോദങ്ങളിലേക്കുള്ള ചുരുങ്ങലുമാണ് യുവതലമുറയിലെ  തെറ്റായ പ്രവണതകൾക്ക് കാരണം. മയക്കുമരുന്ന് സംസ്ഥാനത്ത് വലിയ പ്രതിസന്ധി ഉയർത്തുന്ന സാഹചര്യത്തിൽ കേരളത്തെ ഒന്നാകെ കളികളിലേക്കും കളിക്കളങ്ങളിലേക്കും ആകർഷിക്കുന്ന ബോധവൽക്കരണ പരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്. സമൂഹത്തിന്റെ സഹകരണവും പൂർണ പങ്കാളിത്തവും ഇതിന് ആവശ്യമാണ്. വ്യായാമത്തിലേക്കും കളിയിലേക്കും എല്ലാവരെയും ആകർഷിക്കാനായി കായികക്ഷമതാ മിഷന്റെ  പ്രവർത്തനങ്ങൾ ജില്ലാതലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശീയ ഗെയിംസിൽ പങ്കെടുത്ത് സ്വർണ മെഡൽ നേടിയ കായിക താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും വെള്ളി മെഡൽ നേടിയവർക്ക് മൂന്ന് ലക്ഷം രൂപയും വെങ്കല മെഡൽ നേടിയവർക്ക് രണ്ടു ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും. ടീം ഇനങ്ങളിൽ സ്വർണം നേടിയ എല്ലാവർക്കും രണ്ടു ലക്ഷം രൂപയും വെള്ളി നേടിയ എല്ലാവർക്കും ഒന്നര ലക്ഷം രൂപയും വെങ്കലം നേടിയ എല്ലാവർക്കും ഒരു ലക്ഷം രൂപയും സമ്മാനത്തുകയായി നൽകുമെന്നും മന്ത്രി അറിയിച്ചു.


Share this story

Share

Related Stories