The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു

അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ആരോപണം ആവർത്തിച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. സുഹൃത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിക്ക് പണം കൈമാറിയത് ദില്ലി സാഗര്‍ രത്‌ന ഹോട്…

Kerala13 Apr 2024, 3:07 AM 45,003
അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ആരോപണം ആവർത്തിച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. സുഹൃത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിക്ക് പണം കൈമാറിയത് ദില്ലി സാഗര്‍ രത്‌ന ഹോട്ടലില്‍ വെച്ചാണെന്നും അനില്‍ ആന്റണിയുടെ ഡീലുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂവെന്നും നന്ദകുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനിൽ ആൻ്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാര്‍ ആരോപിച്ചത്. ഇത് അനില്‍ ആന്റണി നിഷേധിച്ചതോടെയാണ് കൂടുതല്‍ ആരോപണങ്ങളുമായി നന്ദകുമാർ രംഗത്ത് വന്നിരിക്കുന്നത്.

'അനില്‍ ആന്റണി സംശുദ്ധനല്ല. എ കെ ആന്റണിയെകൊണ്ടാണ് അനില്‍ ഉപജീവനം നടത്തിയത്. ഹോണ്ട സിറ്റില്‍ കാറില്‍ എത്തിയാണ് സാഗര്‍ രത്‌ന ഹോട്ടലില്‍ നിന്നും അനില്‍ ആന്റണി പണം വാങ്ങിയത്. ആന്റണിയുടെ കുടുംബത്തില്‍ നിന്നും അനില്‍ മാത്രമാണ് ബന്ധപ്പെട്ടത്.' നന്ദകുമാര്‍ പറഞ്ഞു.

അനിലിന് അമ്മ എലിസബത്ത് ആന്റണിയുടെ പ്രോത്സാഹനം ഉണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ നടത്തിയ ഡീലുകള്‍ പുറത്തേക്ക് വരാനിരിക്കുന്നതേയുള്ളൂ. ഇടപാടുകൾ വീശിപ്പിടിക്കുകയായിരുന്നു. പ്രതിരോധ രേഖകള്‍ വിറ്റ് അനില്‍ ആന്റണി പണം വാങ്ങി. പ്രതിരോധ രേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു എന്നാണ് പറഞ്ഞതെന്നും നന്ദകുമാര്‍ പറഞ്ഞു. താനൊക്കെ ജൂനിയര്‍ ദല്ലാളാണെന്നും അനില്‍ ആന്റണിയാണ് സൂപ്പര്‍ ദല്ലാളെന്നും നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വഴി മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ബിജെപിയിലേയ്ക്ക് കൊണ്ടുവരാൻ സമീപിച്ചതായി കേന്ദ്രമന്ത്രിയും കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ പറഞ്ഞുവെന്നും നന്ദകുമാര്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് ആവുന്നതിന് മുന്‍പ് കെ സുധാകരനെ സമീപിച്ചു. മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരെയും സമീപിച്ചിട്ടുണ്ട്. നടക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞിട്ടും താന്‍ വഴി സിപിഐഎം നേതാക്കളെ സമീപിക്കാന്‍ പ്രകാശ് ജാവദേക്കര്‍ ശ്രമിച്ചുവെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

Share this story

Share

Related Stories