The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പുസ്തകോത്സവത്തിൽ മൂന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പിറക്കുന്നു

രാഷ്ട്രീയ സാഹിത്യ പാരിസ്ഥിക സാമൂഹിക വിഷയങ്ങളിൽ ഗഹന വീക്ഷണങ്ങളുമായി മുന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ പിറവിയെടുക്കും. കുട്ടികളുടെ രചനകൾക്കുൾപ്പെടെ ഇടം കൊടുത്തുകൊണ്ട് പുസ്തകവായനക്കും രചനക്ക…

Kerala05 Jan 2025, 12:00 AM 39,127
പുസ്തകോത്സവത്തിൽ മൂന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പിറക്കുന്നു

രാഷ്ട്രീയ സാഹിത്യ പാരിസ്ഥിക സാമൂഹിക വിഷയങ്ങളിൽ ഗഹന വീക്ഷണങ്ങളുമായി മുന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ പിറവിയെടുക്കും. കുട്ടികളുടെ രചനകൾക്കുൾപ്പെടെ ഇടം കൊടുത്തുകൊണ്ട് പുസ്തകവായനക്കും രചനക്കുമുള്ള പ്രോത്സാഹനമേകുകയാണ് ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം. വായനയാണ് ലഹരിയെന്ന പ്രമേയത്തിൽ നടക്കുന്ന മൂന്നാം പതിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും പി രാജീവും സ്പീക്കർ എ എൻ ഷംസീറും മറ്റു സാഹിത്യപ്രതിഭകളുമാണ് പ്രകാശനങ്ങൾ നിർവഹിക്കാനെത്തുക.


 നജീബ് കാന്തപുരം എംഎൽഎ രചിച്ച പച്ച ഇലകളോടെയാണ് ആദ്യ ദിനത്തിൽ പുസ്തക പ്രകാശന പരിപാടികൾക്ക് തുടക്കമാകുക. ബൃന്ദാ കാരാട്ടിന്റെ ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും പ്രഭാവർമയുടെ അംഗാര നൂപുരവും സനക് മോഹന്റെ  ഒരു ചെടി ഒരു മരം ഒരു വരവും വി കെ പ്രകാശ് ബാബുവിന്റെ വേഡ്സ് ലൈക് സാൻഡ് ക്രിസ്റ്റൽസും  ടി കെ സന്തോഷ് കുമാറിന്റെ രാഗപൂർണിമയും എസ് സുധീശന്റെ ഒറ്റ-ജി കാർത്തികേയന്റെ രാഷ്ട്രീയജീവിതവും ഉൾപ്പെടെ നിരവധി കൃതികൾ പിന്നാലെ പ്രകാശനത്തിനെത്തും. ഡോ ടി എം തോമസ് ഐസക്കിന്റെ കോരന് കഞ്ഞി കുമ്പിളിൽ തന്നെ:  നിയോ ലിബറൽ കാലത്തെ സാമ്പത്തിക നീതി,  കെ എ ബീനയുടെ ആ കസേര ആരുടേതാണ്, ഇ ടി മുഹമ്മദ് ബഷീറിന്റെ പറയാതെ വയ്യ, ഡോ ജോർജ് ഓണക്കൂറിന്റെ രചനയായ  ഇല്ലത്തിന് മിഥുൻ മുരളിയുടെ പരിഭാഷ തുടങ്ങിയ കൃതികളും പ്രകാശിപ്പിക്കും.


പുത്തലത്ത് ദിനേശൻ രചിച്ച് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന പുസ്തകങ്ങളായ വെള്ളത്തിലെ മീനുകൾ എന്ന പോൽ, പഴമയുടെ പുതുവായനകൾ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, സ്മരണകൾ സമരായുധങ്ങളും പ്രഭാത് ബുക്ക്സ് പുറത്തിറക്കുന്ന നിയമസഭയിലെ കെ ഇ എന്ന കെ ഇ ഇസ്മായിൽ രചിച്ച പുസ്തകവും   സമതയുടെ ഡോ സാവിത്രി നാരായണൻ രചിച്ച ജീവിതസാഗരവും രണ്ടാം ദിനത്തിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.  സ്പീക്കറുടെ പ്രസ് സെക്രട്ടറിയായ മുഷ്താഖ് രചിച്ച ഇ കെ ഇമ്പിച്ചി ബാവയുടെ ജീവചരിത്രമായ കടൽപോലൊരാളും  പ്രൊഫ എസ് ശിവദാസ് രചിച്ച കുട്ടികൾക്കായുളള 14 സാഹിത്യ രചനകളും ഉൾപ്പെടെ നിരവധി സർഗരചനകളാണ് പുസ്തകോത്സവത്തിലൂടെ വായനക്കാരിലേക്കെത്തുക.


അറുപതിലധികം പുസ്തക ചർച്ചകൾ വിവിധ വേദികളിലായി നടക്കും. ടോക്ക്, ഡയലോഗ്,  മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾക്ക് വേദിയാകും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.


Share this story

Share

Related Stories