The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മനുഷ്യന് പ്രകൃതിയോട് വേണ്ട ഇഴയടുപ്പം ഉയര്‍ത്തിക്കാട്ടി ‘ഒറ്റ ഞാവല്‍മരം’

കല്‍ക്കട്ടയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മമലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭാ പുസ്തകോത്സവത്തിന് മിഴിവേകി. മി…

Kerala13 Jan 2025, 1:50 AM 12,864
മനുഷ്യന് പ്രകൃതിയോട് വേണ്ട ഇഴയടുപ്പം ഉയര്‍ത്തിക്കാട്ടി ‘ഒറ്റ ഞാവല്‍മരം’

കല്‍ക്കട്ടയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മമലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭാ പുസ്തകോത്സവത്തിന് മിഴിവേകി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബീന ആര്‍ ചന്ദ്രനായിരുന്നു മാധവിക്കുട്ടിയുടെ കഥ ഒഴിവിനെ ഏകപാത്രനാടകമായി അരങ്ങിലെത്തിച്ച് ആസ്വാദക പ്രശംസനേടിയത്. പരിസ്ഥിതിയും മനുഷ്യനുമായുള്ള പാരസ്പര്യത്തിന്റെ അനിവാര്യതയും ഒറ്റപ്പെടലിലുള്ളവര്‍ക്ക് നല്ല ഒര്‍മകള്‍ സന്തോഷത്തിന്റെ കലവറയാണെന്നുമാണ് നാടകം പങ്കുവച്ചത്.


കൊച്ചുമകള്‍ അമ്മുവിനെ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയാക്കി പിന്നീട് ഏകാകിയായി ഓര്‍മകളില്‍ ജീവിക്കുന്ന അരങ്ങിലെ മുത്തശ്ശി തന്നെ വിട്ടുപോയ മകള്‍ കമലയെ, കൃഷി ഭൂമി കര്‍ഷകര്‍ക്കെന്നു വിളിച്ചു പറഞ്ഞ ഏട്ടനെ, ഏട്ടനെ പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയി തിരികെ മൃതശരീരമായി വീട്ടിയെത്തിയപ്പോള്‍ മകന്‍ സത്യത്തിനായി പോരാടിയതിനാല്‍ കരയാത്ത ധീരയായ അമ്മയെ, കഷ്ടപ്പെട്ടു പണിയെടുത്തു പോറ്റിയ അച്ഛനെയൊക്കെ കാലത്തിനതീതമായ ഓര്‍മകളിലൂടെ അനശ്വരമാക്കുന്നുണ്ട്. ഉറ്റവര്‍ കാലയവനികയില്‍ മറഞ്ഞിട്ട് വേദനയോടെ ജീവിക്കേണ്ടിവന്നാലും ജീവിതം ഒടുക്കാതെ ഓര്‍മകളില്‍ സന്തോഷിക്കുകയാണവര്‍. ഭൗതിക ശരീരം വിട്ടുപോയതിനുശേഷം പ്രകൃതിയില്‍ അവശേഷിപ്പുകളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.


വെയിലില്‍ അല്‍പം തണല്‍ കിട്ടിയപ്പോഴും ഞാവല്‍പ്പഴം തലയില്‍ വീണപ്പോഴും കമ്പുകൊണ്ട് പഴങ്ങള്‍ അടിച്ചു വീഴ്ത്തുമ്പോഴും കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി സന്തോഷിക്കുന്ന മുത്തശ്ശി ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തണമെന്ന പാഠം പകരുന്നു. ഗന്ധവെളിച്ചെണ്ണക്കായി പൊട്ടിച്ച തേങ്ങവെള്ളം ആവേശത്തില്‍ കുടിക്കാനെടുക്കുമ്പോള്‍ കൊടുംവേനലിന്റെ കാഠിന്യമനുഭവിക്കുന്ന വൃക്ഷങ്ങളെ ഓര്‍ത്ത് അവയ്ക്ക് വെള്ളമൊഴിക്കാന്‍ ഓടുന്നത് മനുഷ്യന്‍ പ്രകൃതിയുടെ ദാഹം മനസ്സിലാക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു.


ആറങ്ങോട്ടുകര ശ്രീജയുടേയാണ് രചന. നാരായണനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 30 വര്‍ഷമായി നാടക രംഗത്തുള്ള തനിക്ക് നാടകമാണ് വഴങ്ങുന്നതെന്നും അതിനാലാണ് പുസ്തകോത്സവത്തില്‍ സെഷനില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോള്‍ നാടകവുമായി അരങ്ങിലെത്താമെന്നേറ്റതെന്നും ബീന ആര്‍ ചന്ദ്രന്‍ പറഞ്ഞു. ഈ വേദി ലഭിച്ചത് അംഗീകാരമായി കാണുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


Share this story

Share

Related Stories