The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സഹകരണ നിയമങ്ങളെക്കുറിച്ചുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു

ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം: അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് കഴിഞ്ഞ 150 വര്‍ഷമായി കേരളത്തിലെ സമ്പദ് മേഖലയില്&…

Kerala02 Mar 2024, 9:20 PM 41,077
സഹകരണ നിയമങ്ങളെക്കുറിച്ചുള്ള ഏകദിന ശില്‍പ്പശാല  ഉദ്ഘാടനം ചെയ്തു

ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം: അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്


കഴിഞ്ഞ 150 വര്‍ഷമായി കേരളത്തിലെ സമ്പദ് മേഖലയില്‍ പ്രത്യേകിച്ച് ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്. സഹകരണ വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സഹകരണ നിയമങ്ങളെക്കുറിച്ചുള്ള ഏകദിന ശില്‍പ്പശാല എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണ മേഖലയുടെ പ്രവര്‍ത്തനം എത്തിയിട്ടുണ്ട്. സഹകരണ നിയമം ഏല്‍പ്പിക്കുന്ന ചുമതലകള്‍ എപ്രകാരം നന്നായി നിര്‍വഹിക്കാന്‍ കഴിയും എന്ന് ആത്മപരിശോധന നടത്താനും കൂടുതല്‍ വ്യക്തതയോടെ സ്വയം സജ്ജമാകുന്നതിനും ശില്‍പ്പശാല വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.


സഹകരണ വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങള്‍ പരമാവധി കുറയ്ക്കാനും തര്‍ക്ക പരിഹാരത്തിലൂടെ പ്രശ്‌നം തീര്‍പ്പാക്കാനും കഴിഞ്ഞാല്‍ സഹകരണ വകുപ്പിന്റെ മികവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


നാടിന്റെ വളര്‍ച്ചയെ എല്ലാ ഘട്ടത്തിലും മുന്നോട്ട് നയിച്ച പ്രസ്ഥാനമാണ് സഹകരണ മേഖലയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു.


പ്രായോഗികതലത്തില്‍ നിയമവിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന് സഹകരണ വകുപ്പ് ജീവനക്കാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.


ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ. എന്‍. മനോജ്കുമാര്‍, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി.പി. താജുദ്ദീന്‍ എന്നിവര്‍ നിയമവിഷയങ്ങളില്‍ ക്ലാസെടുത്തു.


അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം. ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി. സുഭാഷ് സ്വാഗതം ആശംസിച്ചു. മുതിര്‍ന്ന ഗവണ്‍മെന്റ് പ്ലീഡര്‍മാരായ അഡ്വ. ബിമല്‍ നാഥ്, അഡ്വ. ടി.കെ. വിപിന്‍ ദാസ്, അഡ്വ. കെ.പി. ഹരീഷ്, അഡ്വ. സി.എസ്. ഷീജ, അഡ്വ. മേബിള്‍ സി. കുര്യന്‍, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്ത, സഹകരണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories