The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചെങ്ങന്നൂർ പെരുമയ്ക്ക് മാറ്റ് കൂട്ടി കുടുലിൽ ജോർജിന് സ്മാരകം

ആലപ്പുഴ: ചെങ്ങന്നൂരിലെ സ്വാത്ര്യസമര പ്രക്ഷോഭ ചരിത്രത്തിന് മാറ്റ് കൂട്ടി കുടിലിൽ ജോർജിന് സ്മാരകമുയർന്ന തോടെ നാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത…

Kerala27 Jan 2024, 11:20 PM 22,899
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചെങ്ങന്നൂർ പെരുമയ്ക്ക് മാറ്റ് കൂട്ടി കുടുലിൽ ജോർജിന് സ്മാരകം

ആലപ്പുഴ: ചെങ്ങന്നൂരിലെ സ്വാത്ര്യസമര പ്രക്ഷോഭ ചരിത്രത്തിന് മാറ്റ് കൂട്ടി കുടിലിൽ ജോർജിന് സ്മാരകമുയർന്ന തോടെ നാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സാംസ്കാരിക വകുപ്പാണ് സ്മാരകം യാഥാർത്ഥ്യമാക്കിയത്.

ഗാന്ധിജി രണ്ടുതവണ സന്ദർശിക്കുകയും പെരുംകുളം പാടത്തും മിൽസ് മൈതാനത്തും യോഗങ്ങളിൽ സംസാരിക്കുകയും ചെയ്‌തു എന്നതുകൊണ്ട് തന്നെ സ്വാതന്ത്ര്യ സമരത്തിൽ ചെങ്ങന്നൂരിനുള്ള പ്രാധാന്യം മനസ്സിലാക്കാമെന്ന് സ്മാരകം നാടിന് സമർപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.


നാട്ടുരാജ്യങ്ങളുടെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിക്കുന്നതിനായി പ്രത്യേക രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ച് ഉത്തരവാദിത്വ ഭരണത്തിനായി സമരം സംഘടിപ്പിക്കണമെന്ന നെഹ്‌റുവിൻ്റേയും സുഭാഷ് ചന്ദ്രബോസിൻ്റെയും ആഹ്വാനം അനുസരിച്ച്y തിരുവിതാംകൂറിൽ പട്ടം താണുപിള്ളയും ചെങ്ങന്നൂർകാരനായ എം.ആർ. മാധവവാര്യരും ഉൾപ്പെടെയുള്ള 11 അംഗ സമിതിയുടെ നേതൃത്വത്തിൽ രൂപീകൃതമായ തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് ആസൂത്രണം ചെയ്‌ത ഉത്തരവാദിത്വ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ചെങ്ങന്നൂർ ലഹള അരങ്ങേറിയത്.


1938 സെപ്റ്റംബർ 18 മുതൽ സ്‌റ്റേറ്റ് കോൺഗ്രസിന്റെ ആഹ്വാനപ്രകാരം നടത്തിയ സമസ്‌ത തിരുവിതാംകൂർ സ്‌കൂൾ സമരം ചെങ്ങന്നൂരിൽ വിജയകരമായി നടപ്പാക്കിയതോടെ പ്രക്ഷോഭകാരികൾ കൂടുതൽ ഊർജ്ജസ്വലരായി. പോലീസിന്റെ ശക്തമായ നടപടികൾ മൂലം സ്‌കൂൾ സമരം വിജയിക്കാതിരുന്ന ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്‌കൂളിന് മുന്നിൽ സെപ്റ്റംബർ 29 ന് സമരാനുകൂലികൾ പിക്കറ്റിങ് ആരംഭിച്ചു. പോലീസ് ലാത്തിച്ചാർജിനെ തുടർന്ന് ക്ഷുഭിതരായ ജനങ്ങൾ പോലീസിന് നേരെ കല്ലെറിഞ്ഞു.


തുടർന്ന് പുത്തൻകാവ് പരിസരത്ത് തമ്പടിച്ചിരുന്ന പട്ടാളം സമരത്തെ അടിച്ചമർത്തുവാൻ രംഗത്തിറങ്ങി. തുടർന്ന് ഉണ്ടായ വെടിവെപ്പിൽ കുടിലിൽ ജോർജ് എന്ന ധീര സമര സേനാനിക്ക് വെടിയേറ്റു. വെടിയേറ്റ് വീണ കുടിലിൽ ജോർജിനെ പോലീസ് എടുത്തുകൊണ്ടു പോയി. അദ്ദേഹത്തിൻ്റെ മൃതശരീരം പോലും പിന്നീട് നാട്ടുകാർക്കോ ബന്ധുക്കൾക്കോ വിട്ടു നൽകിയില്ല.

വെടിവെപ്പിൽ പരിക്കേറ്റ ജോർജിനെ പോലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും തെളിവ് നശിപ്പിക്കുവാനായി സർക്കാർ ഭൂമിയിൽ എവിടെയോ മൃതദേഹം സംസ്‌കരിച്ചുവെന്നുമാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുള്ളുതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.


1938 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നു വരെ ചെങ്ങന്നൂരും പരിസര പ്രദേശങ്ങളും പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നിരവധി ആൾക്കാർ ഈ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിൻ്റെ ഭാഗമായി തുറങ്കിലടക്കപ്പെട്ടു. ഭരണാനുകൂലികൾ ആയിരുന്ന ഉദ്യോഗസ്ഥർക്ക് വിരോധമുണ്ടായിരുന്ന പലരുടെയും പേരുകൾ അവർ പ്രതിപ്പട്ടികയിൽ എഴുതിച്ചേർത്തു. ആ വീടുകളിൽ പോലീസ് തേർവാഴ്‌ച നടത്തി.


Share this story

Share

Related Stories