The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എം പി മാരുടെ യോഗം ചേർന്നു

മുണ്ടക്കൈ, ചൂരൽമല, മേപ്പാടി, വിലങ്ങാട് പ്രദേശങ്ങളിൽ ഉണ്ടായ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം വൈകുന്ന സാഹചര്യത്തിൽ അതനുവദിക്കാനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേ…

Kerala22 Nov 2024, 5:30 AM 23,560
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എം പി മാരുടെ യോഗം ചേർന്നു

മുണ്ടക്കൈ, ചൂരൽമല, മേപ്പാടി, വിലങ്ങാട് പ്രദേശങ്ങളിൽ ഉണ്ടായ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം വൈകുന്ന സാഹചര്യത്തിൽ അതനുവദിക്കാനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം പിമാരുടെ യോഗം തീരുമാനിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് എം പിമാരുടെ യോഗം നടന്നത്. ദുരന്ത നിവാരണ നിയമ പ്രകാരം അതിതീവ്ര ഗണത്തിൽപ്പെട്ട ദുരന്തമായിട്ടും അതിതീവ്ര ഗണത്തിൽപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറായില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. ദുരന്തബാധിതർക്ക്  ദുരന്ത നിവാരണ നിയമത്തിന്റെ 13-ാം വകുപ്പ് പ്രകാരമുള്ള ആശ്വാസ നടപടികളും ഇത് കാരണം വൈകുകയാണ്.\"\"


പ്രധാനമന്ത്രിയുടെയും കേന്ദ്ര സംഘത്തിന്റെയും സന്ദർശനത്തിനു ശേഷം പുനരധിവാസ പ്രവർത്തനങ്ങൾക്ക് 1202 കോടി രൂപ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിച്ചിട്ടും അനുകൂല നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. കേന്ദ്ര തീരുമാനം വൈകിയാലും മേപ്പാടിയിൽ സമഗ്രമായ ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇതിനായുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും കെട്ടിട നിർമാണത്തിനുള്ള ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി വയബലിറ്റി ഗ്യാപ് ഇനത്തിൽ കേന്ദ്ര സർക്കാർ അനുവദിക്കാൻ തീരുമാനിച്ച 817.80 കോടി രൂപ റവന്യൂ ഷെയറിംഗിലൂടെ തിരിച്ചടക്കണമെന്ന വ്യവസ്ഥ ഭാവിയിൽ സംസ്ഥാനത്തിന് 12,000 കോടി രൂപ വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് തിരിച്ചടവ് ആവശ്യപ്പെടാത്ത സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനുള്ള നടപടികൾ തുടരാൻ യോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ  യോഗം തീരുമാനിച്ചു.


സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എം പി മാർ മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം ലഭിക്കാൻ ഒന്നിച്ചുള്ള ശ്രമങ്ങൾക്ക് തയ്യാറാണെന്ന്  എംപിമാർ  അറിയിച്ചു. നാടിന്റെ പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാനാവണമെന്നും യോഗം അഭിപ്രായപ്പെട്ടു. കേന്ദ്രപദ്ധതികളുടെ സമയ ബന്ധിതമായ പൂർത്തീകരണത്തിനും ഫണ്ട് വിനിയോഗത്തിനും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം പിമാരെ അറിയിച്ചു. നിലവിലെ പ്രശ്‌നങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെന്റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.


എറണാകുളം ആലുവ താലൂക്കിൽ ഗ്ലോബൽ സിറ്റി പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിനുള്ള ഭരണാനുമതിയടക്കം സംസ്ഥാന സർക്കാർ നൽകിയിരുന്നു. പദ്ധതി നിർത്തിവെക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തിരുത്തിക്കാൻ  ആവശ്യമായ ഇടപെടൽ നടത്തും.


ശരാശരി 16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന വിഹിതമായിരുന്ന സ്ഥാനത്ത് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാസാക്കിയതിനു ശേഷം 14.25 ലക്ഷം ടൺ അരി മാത്രമാണ് ലഭിക്കുന്നത്. ഒരു മാസം വിതരണം ചെയ്യുന്ന അരിക്ക് പരിധി നിശ്ചയിച്ചതും അധികമായ വിതരണത്തിന് പിഴ നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് യോജിച്ചതല്ല. ഇത് തിരുത്തിക്കാൻ ഇടപെടണം.  കോഴിക്കോട് കിനാലൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനുള്ള സമ്മർദ്ദം ചെലുത്തും. ദേശീയ ആരോഗ്യമിഷൻ പദ്ധതി വിഹിതത്തിൽ  കഴിഞ്ഞതവണത്തെ ആയിരം കോടിയോളം രൂപ  ലഭിക്കാനാവശ്യമായ സമ്മർദ്ദം ചെലുത്തും. കണ്ണൂർ അന്താരാഷട്ര വിമാനത്താവള വികസനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വ്യോമയാന റൂട്ട് അനുവദിക്കുന്നതിനും സാർക്ക് / അസിയാൻ ഓപ്പൺ സ്‌കൈ പോളിസിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള  നടപടികൾ സ്വീകരിക്കും.


തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട്, കാഞ്ഞങ്ങാട്-കണിയൂർ പാണത്തൂർ ശബരി റെയിൽ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ ഇന്ത്യൻ റയിൽവേയിലും കേന്ദ്രസർക്കാരിലും ഇടപെടും. നേമം ടെർമിനൽ പദ്ധതിക്ക് ഭാഗിക അനുമതിയാണ് നൽകിയിട്ടുള്ളത്. നിലവിൽ നടക്കുന്ന പ്രവൃത്തികൾ തിരുവനന്തപുരത്തെയും തിരക്ക് കൈകാര്യം ചെയ്യുന്നതിന് അപര്യാപ്തമാണ്. ഇത് പരിഹരിക്കുന്നതിന് പൂർണ തോതിലുള്ള സാറ്റ്ലൈറ്റ് ടെർമിനൽ നിർമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.


കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടുകളിലും ഗ്രാന്റുകളിലും കുറവ് വന്നിരിക്കുന്ന സാഹചര്യത്തിൽ 24,000 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണമെന്ന പ്രധാന ആവശ്യം പാർലമെന്റിൽ ഉന്നയിക്കും. ബ്രാൻഡിങ്ങിന്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട പല പദ്ധതികൾക്കുമുള്ള ധനസഹായം അനുവദിക്കാത്തതും സൂചിപ്പിച്ചു.


വനം-വന്യജീവി  സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കാനാവശ്യമായ ഇടപെടൽ ഉണ്ടാകും. കേന്ദ്ര വന നിയമത്തിൽ കാലാചിതമായ മാറ്റത്തിനു വേണ്ടി ശ്രമിക്കും. തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ നിലവിൽ 66 ഗ്രാമപഞ്ചായത്തുകൾക്കാണ് ലഭിച്ചിരിക്കുന്നത്. തദേശസ്വയംഭരണ വകുപ്പിന്റെ വിഞ്ജാപന പ്രകാരം ഉൾപ്പെട്ട 109 തീരദേശ ഗ്രാമപഞ്ചായത്തുകളിൽ കൂടി ഇളവ് ബാധകമാക്കുന്നതിനാവശ്യമായ നടപടികളെ ഏകോപിപ്പിക്കുമെന്നും പാർലമെന്റംഗങ്ങൾ  മുഖ്യമന്ത്രിയെ അറിയിച്ചു.


യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, എം ബി രാജേഷ്,        പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി ആർ അനിൽ, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്,  ഒ ആർ കേളു. ഡോ. ആർ ബിന്ദു, വി അബ്ദുറഹിമാൻ എം പിമാരായ  കൊടിക്കുന്നിൽ സുരേഷ്, കെ രാധാകൃഷ്ണൻ, ബെന്നി ബഹന്നാൻ, എൻ കെ പ്രമചന്ദ്രൻ, ഹൈബി ഈഡൻ, പി സന്തോഷ് കുമാർ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, അടൂർ പ്രകാശ്, എം കെ രാഘവൻ, ജെബി മേത്തർ,എ എ റഹീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Share this story

Share

Related Stories