The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽ

നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ ഫെസ്റ്റിന് വർണാഭമായ തുടക്കം

ട്രാൻസ് സമൂഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും: മന്ത്രി ആർ. ബിന്ദുട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥ…

Kerala17 Mar 2025, 4:55 PM 41,832
നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ ഫെസ്റ്റിന് വർണാഭമായ തുടക്കം

ട്രാൻസ് സമൂഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും: മന്ത്രി ആർ. ബിന്ദു


ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.


മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ട്. അനീതിയും വിവേചനവുമല്ല ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.


“അനവധി നിരവധിയായ ആന്തരിക, മാനസിക സംഘർഷങ്ങളിലൂടെയാണ് ട്രാൻസ് സമൂഹം കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപെട്ടു ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ടെന്ന് ഈ സന്ദർഭത്തിൽ ഓർമ്മിപ്പിക്കുകയാണ്. തനിച്ചല്ല നിങ്ങൾ, സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ട് എന്ന ആശയമാണ് വകുപ്പ് ഉയർത്തിപിടിക്കുന്നത്,” ഡോ ബിന്ദു പറഞ്ഞു.


ബൈനറീസിൽ അധിഷ്ടിതമായ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുവാനും ട്രാൻസ് സമൂഹത്തിന്റെ ദൃശ്യതയും സ്വീകാര്യതയും ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് വർണ്ണപ്പകിട്ട് എന്ന പരിപാടി നടത്തപ്പെടുന്നത്. വിദ്യാഭ്യാസത്തിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. സ്‌കൂളിൽ പഠിക്കുന്നവർക്ക് പ്രതിമാസം ആയിരം രൂപയും കോളേജിൽ പഠിക്കുന്നവർക്ക് പ്രതിമാസം രണ്ടായിരം രൂപയും വകുപ്പ് നൽകുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കും സർക്കാർ പിന്തുണ നൽകുന്നുണ്ട്. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ശസ്ത്രക്രിയക്കായി നൽകുന്നത്. തുടർ ചികിത്സ വേണ്ടവർക്ക് പ്രതിമാസം 3,000 രൂപ വരെയാണ് നൽകുന്നത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരു ഹെൽപ് ലൈൻ പദ്ധതിയും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വിശ്രമം ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പ് ഏറ്റെടുക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തുണയാകാൻ സാമൂഹ്യ നീതി വകുപ്പ് ഒപ്പമുണ്ട്. വിജയരാജമല്ലികയെപ്പോലെ സർഗാത്മക കഴിവുകളാൽ അനുഗ്രഹീതരായ ട്രാൻസ് സഹോദരങ്ങൾക്കായാണ് ‘അനന്യം’ കലാസംഘം രൂപീകൃതമായതെന്നും മന്ത്രി പറഞ്ഞു.


\"\"


വിവിധമേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ് വ്യക്തികളായ ജാൻവിൻ, ശ്രാവന്തിക, അനീന കബീർ, വിജയരാജമല്ലിക, ശീതൾ ശ്യാം എന്നിവരെ വേദിയിൽ അനുമോദിച്ചു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ കലാഭിരുചിയും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായി തുടക്കംകുറിച്ച ‘അനന്യ’ത്തിന്റെ ആദ്യ അവതരണവും നിശാഗന്ധിയിൽ നടന്നു. അനന്യം കലാസംഘം അംഗങ്ങൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ വേദിയിൽ അരങ്ങേറി.


സാമൂഹ്യനീതി സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യനീതി ഡയറക്ടർ ഡോ. അരുൺ എസ് നായർ, ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ നേഹ ചെമ്പകശ്ശേരി, അർജുൻ ഗീത, സന്ധ്യ രാജേഷ്, ജലജ എസ് എന്നിവർ പങ്കെടുത്തു.


ഉദ്ഘാടനത്തിന് മുൻപായി യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ആരംഭിച്ച ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വിളംബരഘോഷയാത്രയിൽ നൂറുകണക്കിന് ട്രാൻസ്‌ജെൻഡർ വ്യക്തികൾ അണിനിരന്നു. ജാഥ ഉദ്ഘാടന വേദിയായ കനകക്കുന്നിൽ സമാപിച്ചു.


മാർച്ച് 17ന് രാവിലെ 11 മണി മുതൽ വിവിധ ജില്ലകളിൽ നിന്നുമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ വർണപ്പകിട്ടിന്റെ വേദിയായ കനകക്കുന്നിൽ അരങ്ങേറും.


Share this story

Share

Related Stories