The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കെഎസ്എഫ്ഇ ലാഭവിഹിതം 35 കോടി കൈമാറി

കെഎസ്എഫ്ഇയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിത  തുകയായ 35 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ എൻ ബാലഗോപാലിന്  കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ തുകയ്ക്കുള്ള ചെക്ക് കൈമാറി. സാധാരണക്കാർക്ക് കൂടുതൽ ആശ്…

Kerala14 Mar 2024, 3:05 AM 24,446
കെഎസ്എഫ്ഇ ലാഭവിഹിതം 35 കോടി കൈമാറി

കെഎസ്എഫ്ഇയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിത  തുകയായ 35 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ എൻ ബാലഗോപാലിന്  കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ തുകയ്ക്കുള്ള ചെക്ക് കൈമാറി. സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന നിലയിലേക്ക് കെഎസ്എഫ്ഇ പ്രവർത്തനം വിപൂലീകരിക്കപ്പെടുന്നതായി ധനമന്ത്രി പറഞ്ഞു. മുൻവർഷങ്ങളിലേത് അടക്കം 105 കോടി രൂപയാണ് ലാഭവിഹിതമായി ഈ വർഷം കെഎസ്എഫ്ഇ സർക്കാരിന് കൈമാറിയത്. പുറമെ ഗ്യാരണ്ടി കമ്മീഷൻ ഇനത്തിൽ 114.51 കോടി രൂപയും നൽകി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലും  സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആദായകരമായ ചെറിയ ചിട്ടികൾക്ക് മുൻണന നൽകുന്നു. ഇതിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ചിട്ടിയുടെ ഗുണഫലം എത്തിക്കുകയുമുണ്ടായി. മിതമായ പലിശ നിരക്കിൽ നിരവധി വായ്പാ പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിലൂടെ വായ്പാ -നിക്ഷേപ അനുപാതത്തിൽ എട്ടു ശതമാനം വർദ്ധന നേടാനായി.


ഏപ്രലിൽ തുടങ്ങുന്ന സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കമ്പനി  പ്രവർത്തനം വിപുലപ്പെടുത്തുകയാണ്. സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇയുടെ അറ്റമൂല്യം 1134 കോടി രൂപയായി ഉയർന്നു. അംഗീകൃത മൂലധനം 250 കോടിയായി ഉയർത്തി. 24 മൈക്രോ ശാഖകൾ ഉൾപ്പെടെ 682 ശാഖകൾ നിൽവിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു.


കഴിഞ്ഞവർഷം 371 കോടി രൂപയുടെ റെക്കോർഡ് ലാഭം കമ്പനി നേടി. നടപ്പുസാമ്പത്തിക വർഷത്തിൽ ഫെബ്രുവരിയിൽതന്നെ ചിട്ടി ബിസിനസ്സ് ലക്ഷ്യം പൂർത്തിയാക്കി. നിലവിൽ ആകെ വിറ്റുവരവ് 81,000  കോടി രൂപയായി. സാധാരണക്കാർക്ക് ഏറെ സഹായകരമായ സ്വർണ്ണപ്പണയ വായ്പ 5000 കോടി രൂപയായി ഉയർന്നു.  നിക്ഷേപങ്ങൾക്ക് മാറ്റ് ധനകാര്യ സ്ഥാപനങ്ങളേക്കാൾ മികച്ച പലിശ നിരക്കായ 8.25 ശതമാനം ലഭ്യമാക്കുന്നു. ചിട്ടിപ്പണത്തിന് 8.50 ശതമാനം പലിശ ഉറപ്പാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളിൽ ഏറെയും സാധാരണക്കാരാണ്. കമ്പനി പൊതുനന്മാ ഫണ്ട് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും, ദാരിദ്ര നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കുന്നു. ഇത്തരത്തിൽ 4.14 കോടി രൂപ അടുത്തിടെ വിനിയോഗിച്ചു. ‘കെഎസ്എഫ്ഇ പവർ ആപ്പ്’ എന്ന മൊബൈൽ ആപ്പ് ലക്ഷക്കണക്കിന് ഇടപാടുകാർക്ക് സഹായകരമാകുന്നു. 2021 മെയ് മുതൽ 2016 പേർക്ക് പിഎസ്സി വഴി കെഎസ്എഫ്ഇയിൽ നിയമന ഉത്തരവ് നൽകി. ഇതിൽ 1652 പേർ ഈ സർക്കാർ വന്നതിനുശേഷം ജോലിയിൽ പ്രവേശിച്ചതായും ധനമന്ത്രി പറഞ്ഞു.


കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ് കെ സനിൽ, നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി മനോജ്, ജനറൽ മാനേജർ (ഫിനാൻസ്) എസ് ശരത് ചന്ദ്രൻ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ അരുൺബോസ്, വിനോദ്, സുശീലൻ തുടങ്ങിയവർ സംസാരിച്ചു.


Share this story

Share

Related Stories