The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കാർഷിക മേഖലയിൽ 2365 കോടി രൂപയുടെ ഇടപെടൽ നടത്തും: മന്ത്രി പി. പ്രസാദ്

കാർഷിക മേഖലയിൽ 2024 മുതൽ അഞ്ച് വർഷത്തേക്ക് 2365 കോടി രൂപയുടെ ഇടപെടൽ നടത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാൽ നൂറ്റാണ്ടിന്റെ ഇടയിൽ കാർഷിക മേഖലയിൽ ഇത്രയും ബൃഹത്തായ ഒരു പരിപാ…

Kerala23 Jan 2024, 6:15 PM 19,511
കാർഷിക മേഖലയിൽ 2365 കോടി രൂപയുടെ ഇടപെടൽ നടത്തും:  മന്ത്രി പി. പ്രസാദ്

കാർഷിക മേഖലയിൽ 2024 മുതൽ അഞ്ച് വർഷത്തേക്ക് 2365 കോടി രൂപയുടെ ഇടപെടൽ നടത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാൽ നൂറ്റാണ്ടിന്റെ ഇടയിൽ കാർഷിക മേഖലയിൽ ഇത്രയും ബൃഹത്തായ ഒരു പരിപാടി നടപ്പിലാക്കിയിട്ടില്ല. 2024 ൽ അതിനൊരു തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വൈക്കം നിയോജകമണ്ഡലത്തിലുൾപ്പെട്ട തലയാഴം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ സി.കെ.എൻ, കളപ്പുരയ്ക്കൽ കരി, മുണ്ടാർ-5 എന്നീ പാടശേഖരങ്ങളിൽ അഞ്ചുകോടി രൂപ മുടക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


പോഷക സമൃദ്ധമായ ആഹാരങ്ങൾ നമ്മൾ ശീലമാക്കണമെന്നും അതിനായി നടപ്പാക്കിയിട്ടുള്ള പോഷക സമൃദ്ധ മിഷൻ തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൃത്യമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിലൂടെ കാർഷിക മേഖല വൻ പ്രതിസന്ധി നേരിടുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി കാർഷിക മേഖലയിലെ ഗവേഷകർ പുതിയ ഇനം വിത്തിനങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. വൈക്കം തോട്ടകം സർവീസ് സഹകരണ ബാങ്കിനെ നാളികേര സംഭരണത്തിന് ഉൾപ്പെടുത്തിയിരിക്കുന്നതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.


തലയാഴം വാഴക്കാട് ഭ​ഗത് സിം​ഗ് കലാവേദിയിൽ നടന്ന പരിപാടിയിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നെൽകൃഷിക്കാവശ്യമായ സൂഷ്മ മൂലകങ്ങൾ കാർഷിക ഡ്രോണുപയോഗിച്ച് തളിക്കുന്നതിന്റെ പ്രദർശനത്തിന്റെ ഉദ്ഘാടനവും സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു.


പമ്പ് ഹൗസ് നിർമ്മാണം, സ്ലൂയിസ് നിർമ്മാണം, പുറംബണ്ട് സംരക്ഷിക്കുന്നതിന് ആവശ്യമായി പാടശേഖരങ്ങളിലെ നിലവിലെ കൽക്കെട്ട് ഉയരം കൂട്ടൽ, പുതിയ പുറംബണ്ട് നിർമ്മാണം, വാച്ചാൽ സംരക്ഷണം, വി.സി.ബി. നിർമ്മാണം, കല്ലറ കൃഷിഭവനിലെ വിവിധ പാടശേഖരങ്ങളിലെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യവികസനപദ്ധതിയിലുൾപ്പെടുത്തിയാണ് അഞ്ച് കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്.


പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ വിരിപ്പ് കൃഷി സാധ്യമാവുകയും നിലവിലെ നെൽകൃഷിയിൽ നിന്ന് ലഭ്യമാകുന്ന ഉത്പ്പാദനം ഇരട്ടിയാക്കാനുമാകും. കാർഷിക യന്ത്രങ്ങൾ, നെല്ല്, വളം എന്നിവ സമയബന്ധിതമായി പാടശേഖരങ്ങളിലേക്ക് എത്തിക്കാനാവും. ബണ്ടുകൾ ബലപ്പെടുത്തുന്നതിലൂടെ മടവീഴ്ചയിൽ നിന്ന് ശാശ്വത പരിഹാരം ലഭ്യമാകും. വി.സി.ബി. നിർമ്മാണത്തിലൂടെ കൃത്യമായ ജലസേചന ജലനിർഗമന പ്രവർത്തനങ്ങൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാനാവും.


ചടങ്ങിൽ എക്‌സിക്യൂട്ടീവ് എൻജിനീയർ സി. കെ. രാജ്‌മോഹൻ പദ്ധതി വിശദീകരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രമേശ് പി. ദാസ്, ഗ്രാമപഞ്ചായത്ത് അംഗം ഷീജ ബൈജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ,പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. പി. ശോഭ തുങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories