The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

2023ലെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് വിതരണം ചെയ്തു

തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി വി. ശിവന്‍കുട്ടിതൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ സര്&#x200…

Kerala05 Mar 2024, 5:20 AM 52,578
2023ലെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് വിതരണം ചെയ്തു

തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി വി. ശിവന്‍കുട്ടി


തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 2023 വര്‍ഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ്, ഫാക്ടറി ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമചട്ടങ്ങള്‍ എന്നിവ പാലിക്കുന്നത് ഉറപ്പാക്കുന്നതില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ പങ്ക് നിര്‍ണായകമാണ്. തൊഴിലിടങ്ങളില്‍ പരിശോധനകള്‍ നടത്തി അപകടസാധ്യതകള്‍ തിരിച്ചറിയുകയും അവ തിരുത്തുന്നതിന് വ്യവസായങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഫാക്ടറി ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലാളി സംഘടനാഭാരവാഹികള്‍ക്കും പരിശീലനവും ബോധവത്കരണ പരിപാടികളും നടത്തുന്നു.


ഫാക്ടറികള്‍ക്കായുള്ള 21 അവാര്‍ഡുകളും വ്യക്തികള്‍ക്കായുള്ള 12 അവാര്‍ഡുകളും ഉള്‍പ്പെടുത്തിയാണ് വ്യവസായിക സുരക്ഷിതത്വ അവാര്‍ഡ് നല്‍കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിയുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് പിന്തുടരാനുള്ള മാനദണ്ഡങ്ങളായി അവ പരിണമിക്കുകയും ചെയ്യുന്നു.


2023ലെ വ്യവസായിക സുരക്ഷിതത്വ അവാര്‍ഡ് കരസ്ഥമാക്കിയവര്‍ മറ്റുള്ളവര്‍ക്ക് തുടര്‍ന്നും പിന്തുടരാന്‍ മാതൃകയാണ്. ഇനിയും നിങ്ങളുടെ തൊഴില്‍ സ്ഥാപനങ്ങളില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരണം. ആരോഗ്യ സുരക്ഷിതത്വ പരിശീലനങ്ങള്‍ നടപ്പിലാക്കുകയും സുരക്ഷയെ ഒരു ചിന്താവിഷയമായി കാണാതെ മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കണം. എല്ലാ ദിവസവും ഓരോ തൊഴിലാളിയും സുരക്ഷിതമായി ജോലി സ്ഥലത്തു നിന്നും മടങ്ങുന്ന അപകടരഹിതമായ കേരളം നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കണം. സുരക്ഷ ഒരു നിയമപരമായ ആവശ്യകത എന്നതിലുപരിയായി ഒരു പങ്കിട്ട ഉത്തരവാദിത്തവും ജീവിതരീതിയുമാക്കി മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.


വളരെ വലിയ ഫാക്ടറികള്‍ (500 തൊഴിലാളികള്‍ക്ക് മുകളില്‍ പണിയെടുക്കുന്നവ), വലിയ ഫാക്ടറികള്‍ (251 മുതല്‍ 500 വരെ തൊഴിലാളികള്‍ പണിയെടുക്കുന്നവ), ഇടത്തരം ഫാക്ടറികള്‍ (101 മുതല്‍ 250 വരെ തൊഴിലാളികള്‍ പണിയെടുക്കുന്നവ), ചെറിയ ഫാക്ടറികള്‍ (20 മുതല്‍ 100 വരെ തൊഴിലാളികള്‍ പണിയെടുക്കുന്നവ), വളരെ ചെറിയ ഫാക്ടറികള്‍ (20 ല്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്നവ), മികച്ച സേഫ്റ്റി ഓഫീസര്‍, മികച്ച വെല്‍ഫെയര്‍ ഓഫീസര്‍, മികച്ച മെഡിക്കല്‍ ഓഫീസര്‍, മികച്ച സേഫ്റ്റി കമ്മിറ്റി, മികച്ച സേഫ്റ്റി വര്‍ക്കര്‍ ആന്‍ഡ് മികച്ച സേഫ്റ്റി ഗസ്റ്റ് വര്‍ക്കര്‍ എന്നിങ്ങനെ 10 കാറ്റഗറികളില്‍ ആയിട്ടാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.


ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ ബി ആര്‍ ഷിബു സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ്, കേരള സംസ്ഥാന മലിനീകരണം നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എസ് ശ്രീകല, കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് എ നിസാറുദ്ദീന്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിതീഷ് ദേവരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share this story

Share

Related Stories