The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മൂന്ന് വർഷം കൊണ്ട് 15,000 കി.മി. റോഡ് ബി.എം.ബി.സി. നിലവാരത്തിലാക്കി: മന്ത്രി

മൂന്ന് വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചുവെന്ന് പൊതുമരാമത്ത് -ടൂറിസം-യുവജന കാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ. മു…

Kerala01 Mar 2024, 7:20 PM 46,801
മൂന്ന് വർഷം കൊണ്ട് 15,000 കി.മി. റോഡ് ബി.എം.ബി.സി. നിലവാരത്തിലാക്കി: മന്ത്രി

മൂന്ന് വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചുവെന്ന് പൊതുമരാമത്ത് -ടൂറിസം-യുവജന കാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. നീർപ്പാറ-തലയോലപ്പറമ്പ്- തട്ടാവേലി-ആലിൻചുവട് റോഡിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ സമഗ്ര വികസനത്തിന് ഏറെ ഗുണകരമായിരിക്കും നീർപ്പാറ – തലയോലപ്പറമ്പ് – തട്ടാവേലി- ആലിൻചുവട് റോഡിന്റെ നിർമ്മാണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റം കൈവരിക്കുകയാണ് ഈ സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. തട്ടാവേലി ജംഗ്ഷനിലുളള ഓപ്പൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ സി. കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം. പി. മുഖ്യപ്രഭാഷണം നടത്തി.


എറണാകുളത്തുനിന്നു തലയോലപ്പറമ്പിലേക്കു പോകുന്ന നീർപ്പാറ- തലപ്പാറ റോഡിൽ നീർപ്പാറ ജംഗ്ഷനിൽനിന്നു തലയോലപ്പറമ്പിലേക്കുളള ബൈപ്പാസ് റോഡാണിത്. 7.01 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്. വെളളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. ചാലുംകല്ലിൽ ശോച്യാവസ്ഥയിലായിരുന്ന കലുങ്ക് പൊളിച്ചു പുനർനിർമിക്കുകയും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി റോഡ് ദീർഘകാലം നില നിൽക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, കാനകൾ. ക്രോസ് ഡ്രൈനുകൾ, ഐറിഷ് ഡ്രൈനുകൾ എന്നിവ നിർമിച്ചിട്ടുണ്ട്. വെള്ളക്കെട്ട് കൂടുതലുള്ള രണ്ടിടങ്ങളിൽ ഇന്റർലോക്കിങ് ടൈൽ വിരിച്ചിട്ടുമുണ്ട്.


ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. നികിതകുമാർ, സുകന്യ സുകുമാരൻ, എൻ. ഷാജിമോൾ( , പി. പ്രീതി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ്. പുഷ്പമണി, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം ശീമോൻ, രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മിനി ശിവൻ, വി.ടി. പ്രതാപൻ, വെളളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിനി സജു, വെള്ളൂർ ഗ്രാമപഞ്ചായത്തംഗം സുമ സൈജിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സാബു പി. മണലോടി, എൻ.എം. താഹ, പി.സി. ബിനേഷ്‌കുമാർ, ബെപ്പിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories