The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പാകിസ്താനിലെ 11 മില്യണ്‍ ജനങ്ങള്‍ മുഴുപട്ടിണിയുടെ വക്കില്‍

പാകിസ്താനിലെ 11 മില്യണ്‍ ജനങ്ങള്‍ കടുത്ത പട്ടിണിയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ട്. മാര്‍ച്ച് 2024 മുതല്&zw…

Kerala20 May 2025, 1:51 AM 49,999
പാകിസ്താനിലെ 11 മില്യണ്‍ ജനങ്ങള്‍ മുഴുപട്ടിണിയുടെ വക്കില്‍

പാകിസ്താനിലെ 11 മില്യണ്‍ ജനങ്ങള്‍ കടുത്ത പട്ടിണിയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ട്. മാര്‍ച്ച് 2024 മുതല്‍ മാര്‍ച്ച് 2025 വരെയുള്ള കാലയളവില്‍ പാകിസ്താന്‍ ജനത ഭക്ഷണവുമായി ബന്ധപ്പെട്ട് കടുത്ത അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തെ ഭക്ഷണ പ്രതിസന്ധി റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബലൂചിസ്ഥാനും സിന്ധും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ 68 ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 11 മില്യണ്‍ ആളുകള്‍ അഥവാ പാകിസ്താനിലെ 22 ശതമാനം ജനങ്ങളും കടുത്ത പട്ടിണിയുടെ വക്കിലാണ്.

ഇതില്‍ അടിയന്തര സഹായം ആവശ്യമുള്ള 1.7 ദശലക്ഷം ആളുകളും ഉള്‍പ്പെടുന്നു. കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ പാക് ജനതയ്ക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വര്‍ഷവും പാകിസ്താനിലെ ഭക്ഷണ പ്രതിസന്ധി വഷളാകുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2018 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ജനങ്ങളിലെ പോഷകാഹാരക്കുറവിന്റെ നിരക്ക് 30 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ് നിരക്ക് 10 ശതമാനത്തിന് മുകളിലാണെങ്കില്‍പ്പോലും അത് ജനതയുടെ ജീവന് ഭീഷണിയായാണ് കണക്കാക്കുന്നത്. പാകിസ്താനിലെ പല ഗ്രാമങ്ങളിലും ജനങ്ങള്‍ മുഴുപ്പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

Share this story

Share

Related Stories