മോദി ക്ഷണിച്ചു ; ഷീ ജിൻപിംഗ് ഇന്ത്യയിലേക്ക്
ബിഷ്കേക്ക് : കിർഗിസ് തലസ്ഥാനമായ ബിഷ്കേക്കിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനെപ്പറ്റി ഇരുവരും ചർച്ച ചെയ്തു. മോദിയുടെ ക്ഷണപ്രകാരം ഷീ ജിൻപിംഗ് ഈ വർഷം തന്നെ ഇന്ത്യ സന്ദർശിച്ചേക്കും എന്നാണ് റിപ്പോർട്ട്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ പാകിസ്ഥാന്റെ അറിവോടെ ഇന്ത്യക്കെതിരെ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടന്നു. പാകിസ്ഥാനുമായി സമാധാനപരമായ സഹവർത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ പാകിസ്ഥാന്റെ സമീപനം വിപരീതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.