Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
Health

കൊളസ്ട്രോള്‍ ലെവല്‍ എപ്പോള്‍ പരിശോധിച്ചു തുടങ്ങണം?

09 May 2019 12:00 AM

മ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യംവേണ്ട ഘടകമാണ് കൊളസ്ട്രോള്‍. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോളിനെ ഒരു രോഗമാക്കിത്തീര്‍ക്കുന്നത്. ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 70 ശതമാനം കരളില്‍ ഉത്പാദിപ്പിക്കുന്നതും 30 ശതമാനം ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നതുമാണ്.

ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയോടുള്ള ഭീതിയാണ് കൊളസ്ട്രോളിന്റെ പേരില്‍ ആശങ്ക വളര്‍ത്തുന്നത്. എന്നാല്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. പുകവലി, രക്തസമ്മര്‍ദം, പൊണ്ണത്തടി, മദ്യപാനം, മാനസികസമ്മര്‍ദം എന്നിവയൊക്കെ ഒരുമിച്ചുവരുമ്പോഴാണ് കൊളസ്ട്രോള്‍ വില്ലനാകുന്നത്.

പരിശോധനാരീതികള്‍

കൊളസ്ട്രോള്‍ പരിശോധന പലതരത്തിലുണ്ട്. ആകെ അളവ് (ടോട്ടല്‍ കൊളസ്ട്രോള്‍) കണ്ടെത്തുന്നതും ഉപവാസത്തിനുശേഷം നല്ലതും ചീത്തയുമായ ഘടകങ്ങള്‍ വേറിട്ട് സൂചിപ്പിക്കുന്നതും (ലിപിഡ് പ്രൊഫൈല്‍).

എച്ച്.ഡി.എല്‍., എല്‍.ഡി.എല്‍. ട്രൈഗ്ലിസറൈഡ്, വി.എല്‍.ഡി.എല്‍. എന്നിങ്ങനെ കൊളസ്ട്രോളിലെ വിവിധഘടകങ്ങള്‍ പരിശോധിച്ചാണ് ചികിത്സ നിര്‍ദേശിക്കുന്നത്. ഇതില്‍ എച്ച്.ഡി.എല്‍. (40നുമുകളില്‍) ഹൃദയാരോഗ്യത്തിന് ഉത്തമവും എല്‍.ഡി.എല്‍. പ്രശ്‌നക്കാരനുമാണ്.

ആകെ കൊളസ്ട്രോള്‍ കുറഞ്ഞിരിക്കുമ്പോള്‍ത്തന്നെ എല്‍.ഡി.എല്‍. കൂടിയിരിക്കാന്‍ സാധ്യതയുണ്ട്. വ്യായാമമില്ലാത്തവര്‍, തൈറോയ്ഡ് ഹോര്‍മോണ്‍ തകരാറുള്ളവര്‍ എന്നിവര്‍ക്ക് എച്ച്.ഡി.എല്‍. കൊളസ്ട്രോള്‍ കുറവായിരിക്കും.

ആരോഗ്യമുള്ള യുവാക്കള്‍ക്ക് എല്‍.ഡി.എല്‍. 190 വരെ എത്തിയാലും കുഴപ്പമില്ല. മുന്‍പ് ഹൃദയാഘാതം വന്നവരോ ആന്‍ജിയോപ്ലാസ്റ്റി ചെയ്തവരോ ആണെങ്കില്‍ എല്‍.ഡി.എല്‍. കുറഞ്ഞിരിക്കേണ്ടതുണ്ട്.

ഹൃദയത്തിന് അസുഖമുണ്ടായിട്ടുള്ളവര്‍ നൂറില്‍ താഴെയും ഗുരുതരപ്രശ്‌നങ്ങളുണ്ടെങ്കില്‍ എഴുപതില്‍ താഴെയും എല്‍.ഡി.എല്‍. കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്തണം. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവയുള്ളപ്പോള്‍ ട്രൈട്രൈഗ്ലിസറൈഡും കണക്കിലെടുക്കാറുണ്ട്.

എങ്ങനെ തിരിച്ചറിയാം

കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ശ്രദ്ധിക്കാതിരുന്നാല്‍ ഭാവിയില്‍ രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ക്കു കാരണമാവും.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും ഉണ്ടാകാറുണ്ട്. കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ പക്ഷാഘാതസാധ്യത കൂടും. കാലിലേക്കുള്ളതാണെങ്കില്‍ കൂടുതല്‍ സമയം നടക്കുമ്പോള്‍ കഴപ്പും വേദനയും അനുഭവപ്പെടാറുണ്ട്.

എപ്പോള്‍ പരിശോധിക്കണം

ഇരുപത് വയസ്സുമുതല്‍തന്നെ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന നടത്തണം. പാരമ്പര്യമായി കൊളസ്ട്രോളിന്റെ അളവുകൂടുന്ന ചില അസുഖങ്ങളുണ്ട്. ഇതു കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കും. പ്രശ്‌നങ്ങളില്ലെങ്കില്‍ പിന്നീട് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മതി. ഹൃദ്രോഗങ്ങളുള്ളവരാണെങ്കില്‍ എല്ലാവര്‍ഷവും പരിശോധന വേണം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്ത ഭക്ഷണം, ചുവന്ന ഇറച്ചികൊണ്ടുള്ള വിഭവങ്ങള്‍, പൂരിത കൊഴുപ്പടങ്ങിയ ജങ്ക് ഫുഡുകള്‍ എന്നിവ കുറയ്ക്കണം. ആരോഗ്യവാനാണെങ്കില്‍ ദിവസം രണ്ടു മുട്ട കഴിക്കാം.

ചികിത്സകള്‍

പ്രതിരോധമെന്നനിലയിലാണ് ഗുളികകള്‍ നല്‍കുന്നത്. 40 വയസ്സിനുമുകളിലുള്ള പുരുഷനും 50 കഴിഞ്ഞ സ്ത്രീകള്‍ക്കും ചെറിയ അളവില്‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. സ്റ്റാറ്റിന്‍ മരുന്നുകളാണ് പ്രധാനമായും ഇപയോഗിക്കുന്നത്. ആവശ്യകതയ്ക്കനുസരിച്ച് ഡോസില്‍ വ്യത്യാസമുണ്ടാവും. ബോര്‍ഡര്‍ ലൈനില്‍ ഉള്ളവരാണെങ്കില്‍ ലാബ് റിസള്‍ട്ടുമായി നേരേ മെഡിക്കല്‍ സ്റ്റോറിലേക്കു പോകേണ്ടതില്ല. ആഹാരവും വ്യായാമവും ചിട്ടപ്പെടുത്തിയാല്‍ മതി.

മരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ പെട്ടെന്നു നിര്‍ത്തരുത്. തുടര്‍പരിശോധനകള്‍ നടത്തി കുറവുണ്ടെന്നു കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡോസ് കുറച്ചശേഷം പതിയെ നിര്‍ത്താം. പെട്ടെന്നു നിര്‍ത്തിയാല്‍ വേഗത്തില്‍ പഴയപടിയാവാന്‍ സാധ്യതയുണ്ട്. അപ്പോള്‍ വീണ്ടും മരുന്നു നല്‍കിയാല്‍ ആദ്യത്തെ ഫലം കിട്ടാന്‍ ഉയര്‍ന്ന ഡോസ് ആവശ്യമാവും.

അതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് വ്യായാമം, ഭക്ഷണനിയന്ത്രണം എന്നിവയിലൂടെ മരുന്നുകള്‍ ഇല്ലാതെതന്നെ ഏറെനാള്‍ മുന്നോട്ടുപോകാനാവും.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. അബ്ദുല്‍ ജബ്ബാര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration