കോഹ്ലിക്ക് ഐസിസി പിഴ ചുമത്തി
ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരായ ആവേശകരമായ വിജയത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തി.
ഐസിസി ഇറക്കിയ പ്രസ്താവന പ്രകാരം 29 മതെ ഓവറിൽ LBW ഡിസിഷനു വേണ്ടി അമ്പയർ ആലിം ധാരിനു നേരെ അമിതമായി അപ്പീൽ ചെയ്തതിനു ആണ് ഇന്ത്യൻ ക്യാപ്റ്റന് മാച്ച് ഫീയുടെ 25 % പിഴയും ഒരു ഡെമെരിറ് പോയിന്റഉം ലഭിച്ചത് .
2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒരു ടെസ്റ്റ് മത്സരത്തിൽ ഒരു ഡെമെരിറ് ലഭിച്ച കോഹ്ലിക്ക് ഇപ്പോൾ രണ്ട് ഡീമെറിറ്റ് പോയിൻറുകൾ ഉണ്ട്.
24 മാസത്തെ ഇടവേളയിൽ നാലോ അതിൽ അധികമോ ഡെമെരിറ് പോയിന്റുകൾ ലഭിച്ചാൽ ഒരു പ്ലയെരിനെ ഒന്നോ അതിലധികം മത്സരങ്ങളിൽ നിന്നു വിലക്കാൻ ഐസിസിയ്ക് അധികാരം ഉണ്ട്.