Thursday, October 01, 2020
 
 
Sports

യുഎസ് ഓപ്പൺ; ഇനി അമ്മമാരുടെ പോരാട്ടം

the indian state Admin
10 September 2020 11:08 AM

യുഎസ് ഓപ്പണ്‍ വനിതാ സെമി ഫൈനലില്‍ തീപാറുന്ന പോരാട്ടിത്തിനാകും ഇക്കുറി ഫ്ളെഷിഹ് മിഡോസ് സ്റ്റേഡിയം സാക്ഷിയാകുക. പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന -വിക്ടോറിയ അസരെങ്കെ പോരാട്ടം വീണ്ടും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 24ാം ഗ്രാന്റ് സ്ലാം കിരീട നേടത്തിനായി സെറീന ഇന്ന് കോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ എതിരാളി നിസ്സാരക്കാരിയല്ല. സെറീനയുടെ തന്ത്രങ്ങളും അടവുകളും നന്നായി അറിയുന്ന അസരെങ്കെ ജയത്തില്‍ കുറഞ്ഞതൊന്നും ഇക്കുറി പ്രതീക്ഷിക്കുന്നില്ല. 2013 ന് ശേഷം ആദ്യമായാണ് അസരെങ്കെ സെമി ഫൈനലില്‍ റാക്കറ്റേന്താന്‍ ഒരുങ്ങുന്നത്.

മൂന്നാം സീഡായ സെറീന വില്യംസ് സീഡ് ചെയ്യപ്പെടാത്ത ബള്‍ഗേറിയന്‍ താരം പിരങ്കോവയെ തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. ബെല്‍ജിയത്തിന്റെ എലിസ് മെര്‍ടെന്‍സിനെ പരാജയപ്പെടുത്തിയാണ് അസരെങ്കെ സെമിയില്‍ കടന്നത്. രണ്ട് മണിക്കൂര്‍ 12 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സെറീനയുടെ വിജയം. സ്കോര്‍ 6-4,6-3,6-2. ആദ്യ സെറ്റില്‍ പിന്നിലായ സെറീന അടുത്ത രണ്ട് സെറ്റും സ്വന്തം പേരിലാക്കി. 20 എയ്സുകളാണ് സെറീനയുടെ റാക്കറ്റില്‍ നിന്നും പറന്നത്. എട്ട് വര്‍ഷത്തിനിടയില്‍ സെറീനയുടെ ഏറ്റവും ഉയര്‍ന്ന എയ്സുകള്‍.
യുഎസ് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ എയ്സ് പായിച്ചതിന്റെ റെക്കോര്‍ഡ് സെറീനയുടെ പേരിലാണ്. 1999 ല്‍ തന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം നേടിയ വര്‍ഷം 70 എയ്സുകളാണ് സെറീന പറത്തി വിട്ടത്.

അതേസമയം, എലിസ് മെര്‍ടെന്‍സിനെ അതിവേഗം പരാജയപ്പെടുത്തിയാണ് അസരെങ്കെ സെമി ഫൈനലില്‍ പ്രവേശിച്ചത്. 6-1, 6-0 സ്കോറിനായിരുന്നു അസരെങ്കെയുടെ വിജയം. രണ്ട് അമ്മമാരുടെ സെമി പോരാട്ടമെന്ന പ്രത്യേകതയും യുഎസ് ഓപ്പണിനുണ്ട്.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration