ചിലിയെ പരാജയപ്പെടുത്തി ഉറുഗ്വേ ഗ്രൂപ് ജേതാക്കൾ
ബ്രസീലിയ: ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി യുറഗ്വായ് ഗ്രൂപ്പ് സി ജേതാക്കളായി.
82-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനി നേടിയ ഗോളിലായിരുന്നു യുറഗ്വായുടെ വിജയം. ഇരു ടീമുകളും നേരത്തെ തന്നെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായാണ് യുറഗ്വായ് ക്വാര്‍ട്ടറിലെത്തിയത്.