Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
Sports

വേൾഡ് കപ്പ്‌ ചരിത്രത്തിലെ അട്ടിമറികൾ

31 May 2019 12:00 AM

1. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് 1983 വേള്‍ഡ് കപ്പ് – ഇംഗ്ലണ്ട് ( India won by 43 runs )
മൂന്നാം വേള്‍ഡ് കപ്പില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ ആകെ ഉള്ള സാധ്യത വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്നാം കിരീട ധാരണം മാത്രമായിരുന്നു.ഇതിനു മുന്‍പുള്ള രണ്ട് വേള്‍ഡ് കപ്പിലും കൂടി ഇന്ത്യ ആകെ ജയിച്ചത് ഒരേയൊരു കളി മാത്രമായിരുന്നു. വെസ്റ്റ് ഇന്‍ഡീസാകട്ടെ ആദ്യ രണ്ടു ലോക കപ്പില്‍ തോറ്റിട്ടില്ലായിരുന്നു. ഗ്രൂപ് മത്സരത്തില്‍ ആദ്യ കളിയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 34 റണ്‍സിനു തോല്പ്പിച്ചുവെങ്കിലും രണ്ടുപേരും ഫൈനലില്‍ എത്തുകയായിരുന്നു.ഫൈനലില്‍ ഇന്ത്യയുടെ 183 റൺസ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 140 ന് എല്ലാവരും ഔട്ടാകുകയായിരുന്നു. ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വേള്‍ഡ് കപ്പ് 1983 ജൂണ്‍ 25 ന് കപില്‍ ദേവ് ലോർഡ്‌സ് ക്രിക്കറ്റ്‌  സ്റ്റേഡിയത്തില്‍ ഏറ്റുവാങ്ങി.

സ്കോർ കാർഡ്

2. കെനിയ – വെസ്റ്റ് ഇന്‍ഡീസ് 1996 വേള്‍ഡ് കപ്പ് – ഇന്ത്യ,പാകിസ്ഥാന്‍,ശ്രീലങ്ക ( Kenya won by 73 runs )
ആറാം വേള്‍ഡ് കപ്പില്‍ ഒരിക്കല്‍ കൂടി വെസ്റ്റ് ഇന്‍ഡീസിനു പിഴച്ചു. ഇത്തവണ കെനിയയോടായിരുന്നു വെസ്റ്റ്ഇന്‍ഡീസിന്റെ തോല്‍വി.സ്ഥിരത ഇല്ലാത്ത പ്രകടനമായിരുന്നു അതുവരെ വെസ്റ്റ് ഇന്‍ഡീസ് നടത്തിയിരുന്നതെങ്കിലും  കെനിയക്കുമേല്‍ ഒരു ആധികാരികമായ വിജയം ആയിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കെനിയയെ 166 ന് പുറത്താക്കി അവര്‍ അതു നില നിര്‍ത്തുകയും ചെയ്തു. പക്ഷെ വെസ്റ്റ്ഇന്‍ഡീസിനെ 93 ന് പുറത്താക്കി കെനിയ ക്രിക്കറ്റ്ലോ കത്തെ മുഴുവന്‍ ഞെട്ടിച്ചു.

സ്കോര്‍ കാര്‍ഡ്

 3. സിംബാവെ – ഇന്ത്യ 1999 വേള്‍ഡ് കപ്പ് – ഇംഗ്ലണ്ട് ( Zimbabwe won by 3 runs )
ഏഴാം വേള്‍ഡ് കപ്പില്‍ ഇന്ത്യയായിരിന്നു ഒരു അട്ടിമറിക്ക്ഇ രയായത്.ആദ്യം ബാറ്റ് ചെയ്ത സിംബാവെ 252 റണ്ണിന്റെ മാന്യമായ സ്കോര്‍ നേടി. മറുപടി ബാറ്റ്ങ്ങിനിറങ്ങിയ ഇന്ത്യ പ്രതീക്ഷക്ക് വക നല്‍കുകയും ചെയ്തു. അവസാന 2 ഓവറില്‍ 3 വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യക്ക് ജയിക്കന്‍ വേണ്ടിയിരുന്നത് വെറും 9 റണ്‍ മാത്രമായിരുന്നു. പക്ഷെ തന്റെ അടുത്ത ഓവറില്‍ 5 റണ്‍ വഴങ്ങി അവസാന 3 വിക്കറ്റ് വീഴ്ത്തി ഹെന്‍റി ഒലോങ്കോ സിംബാവെയെ ചരിത്രത്തിലേക്ക് കൈ പിടിച്ചു നടത്തി.

സ്കോര്‍ കാര്‍ഡ്

4. അയര്‍ലന്‍റ്റ് – പാകിസ്ഥാന്‍ 2007 വേള്‍ഡ് കപ്പ് – വെസ്റ്റ്
ഇന്‍ഡീസ് ( Ireland won by 3 wickets (D/L method) )
പാകിസ്ഥാനെ വെറും 132 റണ്‍സിനു പുറത്താക്കിയ അയര്‍ലന്‍റ്റ് 32 പന്തുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റിനു ജയിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാന്‍ 2007 വേള്‍ഡ് കപ്പില്‍ നിന്നും പുറത്താകുകയും ചെയ്തു.

സ്കോര്‍ കാര്‍ഡ്

5. ബംഗ്ലാദേശ് – ഇന്ത്യ 2007 വേള്‍ഡ് കപ്പ് – വെസ്റ്റ്ഇന്‍ഡീസ്

അതേ വേള്‍ഡ് കപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനോട് 5 വിക്കറ്റിനു തോറ്റ് പുറത്തായി.ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ മോര്‍ട്ടസയുടെ 4 വിക്കറ്റ് പ്രകടനത്തില്‍ 191 ന്എ ല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 5 വിക്കറ്റ്നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

സ്കോർ കാർഡ്

6. അയര്‍ലന്‍റ്റ് – ഇംഗ്ലണ്ട് 2011 വേള്‍ഡ് കപ്പ് – ഇന്ത്യ ( Ireland won by 3 wickets )
2011 ലോക കപ്പിലെ ആദ്യ അട്ടിമറി. ഇംഗ്ലണ്ട്ഉ യര്‍ത്തിയ 328 റണ്ണിന്റെ വെല്ലുവിളി ചങ്കൂറ്റത്തോടെ നേരിട്ട അയര്‍ലന്‍റ്റ്അ വസാന പന്തിലെ ആദ്യ ബോളില്‍ വിജയ റണ്‍ കുറിച്ചു.വേള്‍ഡ് കപ്പ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ കെവിന്‍ ഒബ്രിയന്റെ പ്രകടനമാണ് അയര്‍ലന്റിനെ വിജയത്തില്‍ എത്തിച്ചത്.

സ്കോർ കാർഡ്

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration