ഉണ്ടയുടെ ടീസർ ഇന്ന് : മോഹൻലാലും മമ്മൂട്ടിയും റിലീസ് ചെയ്യും
മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ ഇന്നെത്തും. വൈകിട്ട് ഏഴു മണിയ്ക്കാണ് ടീസര്‍ റിലീസ് ചെയ്യുക. നടന് മോഹന്‍ലാലും മമ്മൂട്ടിയുമാണ് ടീസര്‍ റിലീസ് ചെയ്യുക. ഇരുവരുടെയും ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്യപ്പെടും.
സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹമാന് സംവിധാനം ചെയ്യുന്ന ചിത്രം ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷാദാണ്.സജിത് പുരുഷൻ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിർവഹിക്കുന്നു.ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന് സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അലന്‍സിയര്‍, അര്ജുന് അശോകന്, ലുക്മാന് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.