Friday, March 29, 2024
 
 
⦿ ടൂര്‍ പോയ വാഹനം തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; ദുരൂഹതയൊഴിയാതെ അടൂര്‍ വാഹനാപകടം ⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ
Entertainment

മണി സാറും ടീമും പ്രേക്ഷക ഹൃദയം കീഴടക്കും | UNDA MOVIE REVIEW

14 June 2019 02:17 PM

ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി നായകനായ  ചിത്രമാണ് ഉണ്ട. ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തി. ആക്ഷനും കോമെഡിയും വൈകാരിക മുഹൂർത്തങ്ങളും എല്ലാം കോർത്തിണക്കിയാണ് ഖാലിദ് റഹ്മാൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ ഹർഷാദ് തിരക്കഥ രചിച്ച ഈ ചിത്രം മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറും ജമിനി സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കേരളാ പോലീസിന്റെ ഇടുക്കി ക്യാമ്പിലെ ഒരു സംഘം പോലീസുകാർ മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് ഐ മണികണ്ഠന്റെ നേതൃത്വത്തിൽ മാവോയിസ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്നതാണ് ഈ ചിത്രത്തിന്റെ കഥ .ചിത്രം മമ്മുട്ടിയുടേത് മാത്രമല്ല. ഓരോ കഥാപാത്രങ്ങളും ഉണ്ടക്ക്  മികച്ചൊരു ഇമ്പാക്ട് നൽകുന്നു. ഉണ്ട എന്ന പേരിനോട് ചേർന്ന് നിൽക്കുന്ന കഥ തന്നെയാണ് ചിത്രത്തിനുള്ളത്.

ആദ്യ തിരക്കഥ എന്ന് പറയിക്കാത്തവണ്ണം മികച്ചൊരു തിരക്കഥയാണ് ഹർഷദ് ഒരുക്കിയിരിക്കുന്നത്. കൃത്യമായി ഉള്ള സസ്പെൻസ് അല്ലെങ്കിൽ ഒരു ത്രിൽ സിനിമയിലുടനീളം കൊണ്ട് പോകാൻ തിരക്കഥക്കും ഒപ്പം നല്ലൊരു സംവിധാന അനുഭൂതി നൽകിയ ഖാലിദ് റഹ്മാനും കഴിഞ്ഞിട്ടുണ്ട്. മെഗാസ്റ്റാർ പരിവേഷത്തിനുമപ്പുറം മമ്മുക്കയിലെ അഭിനയ മികവിനെയാണ് ഉണ്ടയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. അതിന് മറ്റു റോളുകൾ നൽകുന്ന പിന്തുണയും ചെറുതല്ല. കഥക്ക് ചേരുന്ന കോമഡി സീനുകളും ചേർക്കാൻ സംവിധായകൻ വിട്ടു പോയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പ്രശാന്ത് പിള്ളയുടെ സംഗീതവും സജിത്ത് പുഷ്‌ക്കരിന്റെ ഛായാഗ്രഹണവും ഏറെ മികവ് പുലർത്തുന്നു. മികച്ച ദൃശ്യാനുഭവം നൽകുന്ന ചിത്രം കൂടിയാണ് ഉണ്ട. ഒട്ടും കൃത്രിമത്വം ഫീൽ ചെയ്യാതെ സിനിമ നമ്മളെ ക്ളൈമാക്സിലെത്തിക്കും.

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഒരു പിടി യുവതാരങ്ങളും അഭിനയിക്കുന്നുണ്ട് . സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration