പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചിന്നത്തായി എന്ന 70 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്, കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. പെട്ടിമുടി പുഴയുടെ തീരത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങളും ലഭിച്ചത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇനി 12 പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. ഇടമലക്കുടിയിലെ ആദിവാസി യുവാക്കളുടെ സഹായത്തോടെയാണ് പത്താംദിവസത്തെ തിരച്ചില്‍ പുരോഗമിക്കുന്നത്.