തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി വീണ്ടും സജീവമാകുന്നു; ടെക്നോപാർക്കിനെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ പുതിയ നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി വീണ്ടും സജ്ജീവമാകുന്നു. ലൈറ്റ് മെട്രോ പദ്ധതിയിൽ ടെക്നോപാർക്കിനെ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ മുന്നോട്ട് വച്ചു.
നേരത്തെ ടെക്നോപാർക്കിലേക്കുള്ള ഗതാഗത സാഹചര്യം മെച്ചപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു നിസാൻ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്തായിരിക്കാം ലൈറ്റ് മെട്രോ പദ്ധതിയിൽ ടെക്നോപാർക്കിനെ കൂടി ഉൾപ്പെടുത്താനുള്ള ആശയം മുന്നോട്ട് വച്ചത്.
ഇപ്പോഴുള്ള രൂപരേഖപ്രകാരം കഴക്കൂട്ടത്തുനിന്നു തിരിഞ് ദേശീയപാത വഴി കാര്യവട്ടത്തുകൂടിയാണ് കടന്നുപോകുന്നത് . ഇതിൽ ടെക്നോപാർക്കിനെ കൂടി ഉൾപ്പെടുതാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഉള്ളൂർ, ശ്രീകാര്യം , പട്ടം എന്നിവിടങ്ങളിൽ മേൽപാലാനിർമാണം വേഗത്തിലാക്കാനും നിർദ്ദേശിച്ചു.അലൈൻമെന്റ് നോക്കിയ ശേഷം തിരുവനന്തപുരം കോഴികൊക്കോട് ലൈറ്റ് മെട്രോ പദ്ധതി ഒരുമിച്ച് കേന്ദ്രസർക്കാരിന് നൽകാനാണ് തീരുമാനം.