പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വൻ തീ പിടിത്തം | VIDEO
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സിലാണ് തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള റബര്‍ മാലിന്യക്കൂനയിലാണ് തീപിടിച്ചതെന്നാണ് വിവരം 4 ഫയര്‍ഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിക്കുന്നുണ്ട് . ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം. ഫാക്ടറിയിലെ വൈദ്യുതിബന്ധം പൊടുന്നനെ നിലച്ചതോടെ ജീവനക്കാർ പുറത്തേക്കിറങ്ങിയപ്പോഴാണ് ഫാക്ടറിക്ക് പിൻവശം സ്ക്രാപ്പ് യാർഡിൽ വലിയ തീപിടുത്തം ശ്രദ്ധയിൽ പെടുന്നത്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. സെക്യൂരിറ്റി ഇല്ലാതിരുന്ന ഘട്ടത്തിലെ തീപിടുത്തം സംശയകരമാണ് എന്നാണ് ഇവരുടെ ആരോപണം. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. തീപിടുത്തത്തെ തുടർന്ന് പേരൂർക്കട ശാസ്തമംഗലം റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. എംഎൽഎ വി കെ പ്രശാന്തും ജില്ലാ കളക്ടറും സംഭവ സ്ഥലം സന്ദർശിച്ചു. ഉറകളടക്കമുള്ള ഗർഭ നിരോധന ഉപാധികൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് .