Tuesday, April 23, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
Entertainment

മൊബൈലിലൂടെ വിപ്ലവം സൃഷ്ടിക്കുന്ന ചങ്കുകൾ

29 May 2019 12:00 AM

കാലഘട്ടം മാറുകയാണ്. പണ്ടൊക്കെ നാട്ടിൻ പുറത്ത് കമ്മറ്റി വിളിക്കുമ്പോൾ ആൾക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. കാലംമാറിയപ്പോൾ പങ്കെടുക്കുന്നവരുടെഎണ്ണം കുറഞ്ഞു. പങ്കെടുക്കുന്നവർ പോലും വന്നിരുന്ന് മൊബൈലിൽ കളിക്കുന്ന കാഴ്ച. സെക്രട്ടറിയും പ്രസിഡണ്ടും സംസാരിക്കുന്നതിന് മുൻപ് പറയും എല്ലാവരും ഫോൺ ഓഫ്‌ ചെയ്യണമെന്ന്. ആരോട് പറയാൻ..??? ആര് കേൾക്കാൻ...? ഈ യുവത്വം എന്താണ് ചെയ്യുന്നത്? മറ്റുള്ളവർ നോക്കുമ്പോൾ മൊബൈലിൽ നോക്കി ഇരുന്നു ചിരിക്കുന്നു. അവരെന്തു വായിച്ചിട്ടാണ് ചിരിക്കുന്നത്? ആകാംക്ഷയായി... ഒറ്റവാക്കിൽ ട്രോളുകൾ എന്ന് പറയാം.

പണ്ടൊക്കെ ഇത് നേരമ്പോക്കുകളായിരുന്നു.ഇന്ന് ഇതൊക്കെ മാറി. രാജ്യം ആര് ഭരിക്കണമെന്നുവരെ ട്രോളന്മാർ തീരുമാനിക്കും. സത്യത്തിൽ രാഷ്ട്രീയക്കാർക്ക് ഇന്ന് പേടിയുള്ളത് ട്രോളന്മാരെ മാത്രമാണ്. കാര്യം സമൂഹത്തിലെ നന്മകളെയും തിന്മകളെയും പുറംലോകത്തേക്ക് എത്തിക്കുന്നത് അവരുടെയൊക്കെ കടമകളായി മാറിയിരിക്കുന്നു. ഓരോ രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധീകരിച്ചു ഓരോ ഗ്രൂപ്പുകൾ. കോളേജുകൾക്ക്, സ്കൂളുകൾക്ക്, മാധ്യമ സ്ഥാപനങ്ങൾക്ക് അങ്ങനെ പോകുന്നു ഗ്രൂപ്പുകളുടെ അവസ്ഥ.
ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ട്രോൾ ഗ്രൂപ്പിനെ പരിചയപ്പെടാം...

#ട്രോൾ_കേരള.

ഇവർക്ക് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്, രാഷ്ട്രീയ പാർട്ടികളോട് അല്ല. സമൂഹത്തിന്റെ കൊള്ളരുതായ്മകളെ ട്രോളുകളിലൂടെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. നല്ലതിനെ വൈമനസ്യം കൂടാതെ അംഗീകരിക്കുന്നു. നിരവധി ട്രോൾ പേജുകൾ വീക്ഷിക്കാറുണ്ട്. ആ ട്രോളുകൾ എല്ലാം തന്നെ അവർ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാറുണ്ട്. പലപ്പോഴും പെയ്ഡ് ട്രോളുകളായി പോസ്റ്റുകൾ വരാറുണ്ട്. അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമാണ് ട്രോൾ കേരള. അടുത്തിടെ ഇവർ ഒരു ആശയം മുന്നോട്ടു വയ്ക്കുകയുണ്ടായി. കേരളത്തിലെ അങ്ങോളമിങ്ങോളം വരുന്ന ഫെയ്സ്ബുക്ക് സുഹൃത്തുക്കളിൽ നിന്നും രക്തദാനത്തിന് ആയി ഒരു ഗ്രൂപ്പ്. വായിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരുപക്ഷേ തോന്നാം. ഇങ്ങനെയൊക്കെ സാധിക്കുവാൻ കഴിയുമോ എന്ന്? പക്ഷേ എന്തിനും ഏതിനും മുന്നിൽനിൽക്കുന്ന ഈ ചെറുപ്പക്കാർ അവർ മനസ്സിൽ കണ്ടത് നടപ്പിലാക്കുക തന്നെ ചെയ്തു. പല ആശുപത്രികളിലും നിർധനരായ രോഗികൾക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ രക്തം എത്തിച്ചു കൊടുക്കുന്നു. യുവതലമുറകളും മറ്റും ഗ്രൂപ്പുകളും കണ്ടു പഠിക്കേണ്ടതാണ് ഇവരുടെ ആർജ്ജവത്തെ. അടുത്തിടെ, അന്യ സ്ഥലങ്ങളിൽനിന്നും ആംബുലൻസുകളിൽ കുട്ടികളുമായി വരുമ്പോൾ ട്രാഫിക് ബോധവൽക്കരണത്തിൽ മുന്നിൽ നിന്നിട്ടുണ്ട് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. നിർധനരായവർക്ക് പലവിധ സഹായങ്ങളും ഇവരുടെ ശ്രമഫലമായി എത്തിച്ചിട്ടുണ്ട്. ഈ പേജിലൂടെ വരുന്ന വാർത്തകൾ വായിച്ചു വിരലിലെണ്ണാവുന്നതിലധികം കുട്ടികളുടെ പഠന ചെലവുകൾ ഇതിലെ അംഗങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇതൊന്നും ഒരു പബ്ലിസിറ്റിക്ക് വേണ്ടി അവർ പുറത്തുപറയാറുമില്ല. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാതിരിക്കാൻ അവർ സശ്രദ്ധം ശ്രമിക്കുന്നുണ്ട്. ഇതിലെ അഡ്മിന്റെ സമൂഹത്തോടുള്ള വീക്ഷണവും, സാമൂഹിക പ്രതിബദ്ധതയും പ്രശംസനീയമാണ്.

പത്തനംതിട്ടക്കാരൻ ചാർളി അച്ചായൻ എന്ന് സോഷ്യൽ മീഡിയകളിൽ പ്രശസ്തനായ അനീഷാണ് ട്രോൾ കേരള എന്ന പേജുമായി മുന്നോട്ട് വന്നത്. ഈ ട്രോൾ പേജ് ഉണ്ടാക്കുമ്പോൾ അയാൾ മനസ്സിൽ കണ്ടത് ഒരു പക്ഷെ ഇതൊക്കെ ആയിരിക്കാം. സമൂഹത്തിന്റെ നന്മയെയും തിന്മയെയും കാലങ്ങൾക്കനുസരിച്ച് പുറംലോകത്തെത്തിക്കുവാൻ ഈ ചെറുപ്പക്കാരൻ നിമിത്തമായി എന്ന് വേണം പറയാൻ. ഒരു മൊബൈലും കട്ടക്ക് നിൽക്കുന്ന കുറേ ചങ്കുകളും ഉണ്ടെങ്കിൽ സമൂഹത്തിനുവേണ്ടി പോരാടാം എന്ന് തെളിയിച്ച ഒരാൾ.

ചെയ്ത നല്ല കാര്യങ്ങൾ തുടരട്ടെ എന്ന് ആശംസിക്കുന്നു...
ഒപ്പം ചിരിയിലൂടെ സമൂഹത്തെ മാറ്റിമറിക്കട്ടെ...

ട്രോൾ കേരള പേജ് സന്ദർശിക്കു

ട്രോൾ കേരളം ഗ്രൂപ് സന്ദർശിക്കു

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration