കൊറോണക്കാലത്ത് 12 കോടി നേടുന്ന ഭാഗ്യവാനെ ഇന്നറിയാം
തിരുവനന്തപുരം : കൊറോണക്കാലത്ത്12 കോടി നേടുന്ന ഭാഗ്യവാനെ ഇന്നറിയാം. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്ബറിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. ഓഗസ്റ്റ് നാലിനായിരുന്നു 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള ഭാഗ്യക്കുറിയുടെ വില്‍പ്പന ആരംഭിച്ചത്.
TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബമ്ബര്‍ പുറത്തിറക്കിയിട്ടുളളത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുവെന്നും അതില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിക്കുകയും ചെയ്തിരുന്നു.
12 കോടിയ്ക്ക് പുറമെ, രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റിന്റെ വില.