ആശങ്കയോടെ തിരുവനന്തപുരം : കോര്‍പ്പറേഷനിലെ മൂന്നു കൗണ്‍സിലര്‍ മാര്‍ക്ക് കോവിഡ്
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് സമ്പർക്ക വ്യാപനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു . ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . കോർപറേഷനിലെ മൂന്നു കൗസിലര്‍ മാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു . ഇതേതുടര്‍ന്ന് ഇവരുമായി സമ്പർക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരവധി ഡോക്ടര്‍മ്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.