Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തോന്നക്കല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിന് ലോക അംഗീകാരം : അഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനം

20 April 2020 07:20 PM

തിരുവനന്തപുരം: തിരുവനന്തപുരം തോന്നക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയ്ക്ക് ഗ്ലോബല്‍ വൈറോളജി നെറ്റ്‌വര്‍ക്കിലാണ് അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. വൈറസുകളുടെ വ്യാപനത്തെക്കുറിച്ച്‌ പഠിക്കാണ് തോന്നക്കലില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥാപിച്ചത്. കഴിഞ്ഞ നിപാ വൈറസ് വ്യാപന വേളയിലാണ് അടിയന്തിരമായി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ആലപ്പുഴയില്‍ വൈറോളജി ലാബ‌് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിര്‍ണയത്തിന‌് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മാത്രമായിരുന്നു ആശ്രയം. മണിപ്പാല്‍ സ്വകാര്യ ലാബിലെ പരിശോധനയുടെ ഫലം പുണെ ഇന്‍സ്റ്റിറ്റ്യൂട്ട‌് സാക്ഷ്യപ്പെടുത്തണം എന്ന പ്രതിബന്ധവുമുണ്ടായിരുന്നു. പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാള്‍ സാങ്കേതികത്തികവോടെ പരിശോധനകള്‍ സാധ്യമാകുന്ന തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജി രാജ്യത്തിനാകെ മുതല്‍ക്കൂട്ടാകും. മറ്റ‌് സംസ്ഥാനങ്ങളില്‍നിന്നുള്ള സാമ്ബിളുകളും ഇവിടെ പരിശോധിക്കാം.

രാജ്യത്തെവിടെയും ഉണ്ടായേക്കാവുന്ന മാരക വൈറസ‌് ബാധകള്‍ വേഗത്തില്‍ നിര്‍ണയിക്കാനും കൂടുതല്‍ ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്ത‌് നടപ്പാക്കാനും കഴിയും. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ നിര്‍ദേശിക്കാനുള്ള ഗവേഷണങ്ങളും നടത്തും. അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറസ‌് നെറ്റ‌്‌വര്‍ക്കിന്റെ സെന്ററായും പ്രവര്‍ത്തിക്കും. നെറ്റ‌്‌വര്‍ക്കിന്റെ 29 രാജ്യങ്ങളിലായുള്ള 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി നിരന്തര ആശയവിനിമയത്തിനുള്ള അവസരമുണ്ടാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും വരെ നെറ്റ‌്‌വര്‍ക്കിന്റെ യൂറോപ്യന്‍, ഏഷ്യന്‍ (ജപ്പാന്‍) സെന്ററുകളുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration