Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

വിറളിപിടിച്ച പ്രതിപക്ഷം 

17 April 2020 02:38 PM

പ്രളയ സമയങ്ങളിലും നിപ്പയിലും ഓഖിയിലും കാലൻ മുന്നിൽ വന്നു നിന്നിട്ട് 'കേറിവാടാ മക്കളെ' എന്ന് വിളിച്ചപ്പോൾ പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കിയ കേരളത്തിൽ തന്നെയല്ലേ ഇപ്പോഴും നമ്മൾ ജീവിക്കുന്നത് ?

മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഒരു ചെറിയ സംശയം. കാരണം അത്രക്കുണ്ട് കേരളത്തിലെ നിലവിലെ രാഷ്ട്രീയ ചർച്ച. പറഞ്ഞുവന്നത് വേറെ ആരെ കുറിച്ചുമല്ല. കേരള സംസ്ഥാനത്തിലെ പ്രതിപക്ഷത്തിനെ കുറിച്ചാണ്. വിറളി പിടിച്ചു തെക്കോട്ടും വടക്കോട്ടും ഓടുന്ന പ്രതിപക്ഷത്തെക്കുറിച്ച്. 

ഈ കുറിപ്പ്  എഴുതുമ്പോൾ 1.41 ലക്ഷം മനുഷ്യ ജീവനുകൾ എടുത്ത മഹാമാരി കോവിഡ് 19ന്റെ കലി ഇനിയും അടങ്ങിയിട്ടില്ല. അതിനെ പിടിച്ചുകെട്ടാനുള്ള ഒന്നും ആരുടെ കയ്യിലോട്ട് ഇല്ലതാനും. ആകെ ചെയ്യാൻ കഴിയാവുന്നത് പ്രതിരോധമാണ്. വൈകി ആണെങ്കിലും കോവിഡ്  ഇന്ത്യയിലും എത്തി. ഏറ്റവും ആദ്യം കേരളത്തിലും. നിലവിൽ രാജ്യത്ത് 12000ത്തിലധികം കേസുകളും 400ലധികം മരണവും നടന്നു കഴിഞ്ഞു. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ കേരള മോഡൽ കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ പ്രശംസ നേടിക്കഴിഞ്ഞു. കേരളത്തിന്റെ കൈയിൽ മരുന്നൊന്നുമില്ല. ഉള്ളത് ശക്തമായ പ്രതിരോധമാണ്. സർക്കാരും തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പോലീസും ഉൾപ്പെടെ സകല വഴികളും ഉപയോഗപെടുത്തികൊണ്ടുള്ള പത്മവ്യൂഹം. അതിലകപ്പെട്ട കൊറോണ വൈറസിന് കേരളത്തിൽ തന്നെ കുഴിമാടം ഒരുക്കും എന്നത് തീർച്ചയാണ്.

ഇനിയാണ് വിറളിപിടിച്ച പ്രതിപക്ഷത്തിന്റെ റോൾ. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ അതിലൊന്ന് കമന്ടടിച്ചു നോക്കി ഏറ്റില്ല.  അങ്ങനെ ഇരുന്നപ്പോഴാണ് സ്പ്രിംഗ്ലർ വരുന്നത്. മാർക്കറ്റിങ് രംഗത്തും എന്തിനേറെ ഇലക്ഷൻ രംഗത്തുമൊക്കെ ഉപയോഗിച്ച് വിജയിച്ച ഡാറ്റ അനലിറ്റിക്‌സ് ആണ് ഇവിടുത്തെ നോട്ടപ്പുള്ളി. ഇത്തരമൊരു ആധുനിക വിദ്യയെ കേരളത്തിന്റെ ആരോഗ്യ രംഗം വികസിപ്പിക്കാൻ ഉപയോഗിക്കുന്നതിൽ പ്രതിപക്ഷത്തിന് ഇത്ര ആവലാതി എന്തിനാണ് എന്ന് മനസിലാകുന്നില്ല. 

https://kerala-field-covid.sprinklr.com/ എന്ന ഡൊമൈനിലാണ് വിവരശേഖരണം നടത്തുന്നത്. അതിലെ sprinklr എന്ന വാക്ക് കണ്ടതുകൊണ്ട് മാത്രമാണ് ഈ ഒരു വിഷയം ചർച്ച ആയതും. ഒരുപക്ഷെ സർക്കാർ വെബ്സൈറ്റിന്റെ ഏതെങ്കിലും ഡൊമൈൻ ആയിരുന്നു എങ്കിൽ കേരളം ഉപയോഗിക്കുന്നത് സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതന ആശയമാണ്  എന്ന് പലരും അറിയുക പോലും ഇല്ലായിരുന്നു. ആ കാര്യത്തിൽ ശെരിക്കും പ്രതിപക്ഷത്തിനോട് നന്ദിയാണ് പറയേണ്ടത്. കേരളത്തിന്റെ ആരോഗ്യ രംഗവും സാങ്കേതിക മികവും ഏതൊരു ലോകരാഷ്ടത്തിനോടും കിടപിടിക്കുന്ന രീതിയിൽ ഒന്നായി മാറുന്നു എന്ന വാർത്ത നമ്മളെ അറിയിച്ചതിനു പ്രതിപക്ഷമേ നന്ദി.

സ്പ്രിംഗ്ലർ ഉപയോഗിക്കുന്ന ടെക്നോളജി നമ്മൾ സ്വന്തമായി വികസിപ്പിച്ചെടുക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിയുമായിരിക്കും. പക്ഷെ എന്ന് ? ഇന്ന് നടക്കേണ്ട കാര്യം ഇന്ന് തന്നെ നടക്കണ്ടേ ? ഇവിടെ കുറെ മനുഷ്യജീവനുകൾ വീണിട്ടു ഒരു 7-8 മാസം കഴിഞ്ഞു ഇതൊക്കെ കണ്ടുപിടിച്ചാൽ മതിയോ ? സ്പ്രിംഗ്ലർ വഴി കേരള സർക്കാർ നടത്തുന്ന അനാലിസിസിൽ കൂടി തന്നെയാണ് കോവിഡിന്റെ സമൂഹ വ്യാപനം തടഞ്ഞതും കേരളം രോഗമുക്തി നേടുന്നതിൽ ഒന്നമത് എത്തിയതും. ഐടി വകുപ്പും മുഖ്യമന്ത്രിയും രാജി തോമസിന്റെ സ്‌പ്രിംഗ്‌ളറുമായി എന്താണ് ബന്ധം എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നതു കണ്ടു.  കേരളത്തിന്റെ വികസനത്തിനായി ലോകകേരള സഭ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ട് വരുമ്പോൾ അതിനോടക്കെ മുഖം തിരിഞ്ഞു നിന്നാൽ നാട്ടിൽ നടക്കുന്നതൊന്നും നിങ്ങൾ അറിയില്ല എന്ന് മനസിലാക്കണം. കാരണം അതൊക്കെ പറഞ്ഞുതരാൻ കെൽപ്പുള്ള പിആർ കമ്പനികളെ വിലയ്ക്കുവയ്ക്കാനുള്ള കഴിവുപോലും നിങ്ങൾക്കില്ല.നിരവധി ലോകോത്തര ക്ളൈന്റുകൾക്കൊപ്പം ലോകാരോഗ്യ സംഘടനയുടെ കോവിഡ് ഡാഷ്‌ബോർഡായ https://who.sprinklr.com/ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത് മലയാളിയായ, എന്ന് നിന്റെ മൊയ്‌ദീൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുകൂടിയായ രാജി തോമസിന്റെ സ്പ്രിംഗ്ലർ തന്നെയാണ് എന്നുകൂടി ഈ വിഷയത്തിൽ കൂട്ടിച്ചേർക്കട്ടെ.

ഇതിനിടയിലാണ് മുസ്ലിം ലീഗ് എംഎൽഎയുടെ നുണ പ്രചരണം. സർക്കാരുമായി ബന്ധമുള്ള എല്ലാ കേസുകൾക്കും സർക്കാർ ഖജനാവിൽ നിന്ന് തന്നെയാണ് പനമെടുക്കുന്നത് അല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമല്ല എന്ന് അറിയാഞ്ഞിട്ടല്ല. വെറുതെ ഒരു 2 ദിവസത്തെ അന്തിചർച്ച ഉണ്ടാക്കണം. അത്രേ ഉള്ളു മനസിൽ. 

രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസം ഉണ്ടാകാം. പക്ഷെ നാടിനു ഒന്നാകെ ആവശ്യമായ ദുരിതാശ്വാസ നിധിപോലെയുള്ള ഒന്നിനെക്കുറിച്ച് അനാവശ്യ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വികൃത മനസ് ഉള്ളതുകൊണ്ട് തന്നെയാണ് എന്ന് ആവർത്തിക്കാതെ നിവർത്തിയില്ല. സുപ്രീം  നേരിട്ട് അയോഗ്യനാക്കിയ ഒരാളാണ് ഈ കെ എം ഷാജി എന്നുകൂടി ഓർക്കണം. 

പ്രതിപക്ഷത്തിന്റെ വിറളി മറ്റൊന്നുമല്ല. മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീർ കാണണം എന്നനിലപാടാണ് പ്രതിപക്ഷത്തിന്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ലക്ഷ്യം ഇനി വരൻ പോകുന്ന ഇലക്ഷൻ തന്നെയാണ്. എസ് കോവിഡ് വന്നില്ലായിരുന്നു എങ്കിൽ  ചവറയും കുട്ടനാടും ഉപതെരെഞ്ഞെടുപ്പുകൾ നടക്കേണ്ടതാണ്. ഇനി അതുണ്ടാവില്ല എന്നാണ് നിലവിലെ സൂചന. വ്യക്‌തി പ്രഭാവത്തിൽ തോമസ് ചാണ്ടിയും വിജയൻപിള്ളയും ജയിച്ച മണ്ഡലങ്ങൾ തിരിച്ചുപിടിക്കാം എന്ന യുഡിഎഫിന്റെ സ്വപ്നത്തിലാണ് കൊറോണ ആണി അടിച്ചത്. കോവിഡ് പ്രതിരോധത്തിലും മറ്റും സർക്കാരിന് ലഭിച്ച പ്രതിച്ഛായ വരാൻ പോകുന്ന തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടായി മാറും എന്ന പേടിയാണ് പ്രതിപക്ഷത്തിനെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ഡാറ്റ പോകുന്നതും ദുരിതാശ്വാസ നിധിയുമെല്ലാം ഒരു പുകമറ മാത്രമാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്ന ദൃശ്യ മാധ്യമങ്ങൾ എത്ര പെട്ടെന്നാണ് അതിനു ഉപേക്ഷിച്ചു ചവറ്റുകുട്ടയിലേക്കും കെ എം ഷാജിയിലേക്കും മാറിയത്. അത് തന്നെ ആയിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. 

പക്ഷെ ഇതുകൊണ്ട്  നാട്ടിൽ നാടക്കുന്ന കാര്യങ്ങൾ ജനങ്ങൾ അറിയില്ല എന്ന ധാരണ ഒന്നും വേണ്ട. ചിലപ്പോൾ കണ്ടിട്ടില്ലേ നനഞ്ഞ പടക്കൾക്ക് ഇടയിൽ ഒരെണ്ണം കുറച്ചു എങ്കിലും നനവ് തട്ടാതെ ഇരുന്നു പൊട്ടും. നനഞ്ഞ പടക്കങ്ങളുടെ ശബ്‍ദവുമായി താരതമ്യം ചെയ്യുമ്പോൾ അതിനു കുറച്ചു ശബ്ദം കൂടുതൽ ഉള്ളതയൊക്കെ തോന്നാം.. പക്ഷെ പടക്കം പടക്കം തന്നെ അല്ലെ. പൊട്ടിക്കഴിഞ്ഞാൽ വെറും ചവർ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration