ടാറ്റ ടിഗോർ ഓട്ടോമാറ്റിക് മോഡൽ വിപണിയിൽ
ടാറ്റയുടെ സെഡാന് മോഡൽ ടിഗോറിന്റെ ഓട്ടോമാറ്റിക് പതിപ്പുകള്‍ വിപണിയിലെത്തിച്ചു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയിട്ടുള്ളത്. ടിഗോറിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ എക്സ്.ഇസഡ്.എ. പ്ലസിലും അതിനുതാഴെയുള്ള എക്സ്.എം.എ. പതിപ്പിലുമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നൽകിയിട്ടുള്ളത്.
ഈജിപ്ഷ്യന്‍ ബ്ലൂ, റോമന്‍ സില്‍വര്‍, എക്സ്പ്രെസോ ബ്രൗണ്‍, ബെറി റെഡ്, പേള്‍സെന്റ് വൈറ്റ്, ടൈറ്റാനിയം ഗ്രേ തുടങ്ങിയ ആറ് നിറങ്ങളിലാണ് ടാറ്റ ടിഗോര്‍ ഓട്ടോമാറ്റിക് പതിപ്പ് നിരത്തിലെത്തുന്നത്. ഡിസൈനിലും രൂപത്തിലും മാറ്റങ്ങൾ ഇല്ല.ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയിട്ടുള്ള വേരിയന്റില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സാങ്കേതികവിദ്യയിലുള്ളതും എട്ട് സ്പീക്കറുകള്‍ അടങ്ങിയതുമായ ഹര്മന് സൗണ്ട് സിസ്റ്റവും നല്‍കിയിട്ടുണ്ട്.
രണ്ട് വേരിയന്റുകളില്‍ എത്തിക്കുന്ന ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മോഡലുകള്‍ക്ക് 6.39 ലക്ഷം മുതല്‍ 7.24 ലക്ഷം രൂപ വരെയാണ് വില.