സ്വപ്ന അകന്ന ബന്ധു; മദ്യം ചോദിച്ച് തന്നെ വിളിച്ചിട്ടുണ്ട്: ബിജു രമേശ്
തിരുവനന്തപുരം: കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് മദ്യം ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്നെ വിളിച്ചിട്ടുണ്ടെന്ന് ബിജുരമേശ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടല്ല വിളിച്ചത്. എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച് ബോട്ടില്‍ വേണം അത് കിട്ടുമോ എന്ന് ചോദിച്ചിട്ടാണ് വിളിച്ചതെന്നും ബിജു രമേശ് പറഞ്ഞു.
സ്വപ്ന എന്നെയും ഞാന്‍ സ്വപ്നയേയും വിളിച്ചിട്ടുണ്ട്. ബോട്ടില്‍ നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞാണ് അവരെ വിളിച്ചത്. അതിന്റെ വിലയെത്ര ആകുമെന്ന് പറയാനും വിളിച്ചിരുന്നു. പിന്നീട് സ്വപ്ന പറഞ്ഞത് പ്രകാരം പി.ആര്.ഒ വന്ന് പൈസയും കൊടുത്ത് സാധനം വാങ്ങിക്കൊണ്ട് പോയെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന അകന്ന ബന്ധുവാണ്. പിതാവ് മരിച്ചപ്പോഴും മദ്യം ആവശ്യപ്പെട്ട് തന്നെ വിളിച്ചിട്ടുണ്ടെന്നും അല്ലാതെ സ്വര്‍ണം കടത്താനല്ല തന്നെ വിളിച്ചതെന്നും ബിജു രമേശ് പറഞ്ഞു.