Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

ഹോട്ടല്‍ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചു.46 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

11 July 2019 09:11 PM

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് നടത്തിയ ഹോട്ടല്‍ പരിശോധനയില്‍ അപാകത കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ക്ക് നഗരസഭാ നോട്ടീസ്. 6 സ്ക്വാഡുകള്‍ കമലേശ്വരം, മണക്കാട്, കിഴക്കേകോട്ട, സ്റ്റാച്യു, പാളയം, തമ്പാനൂര്‍, കരമന എന്നിവിടങ്ങളിലായി 59 സ്ഥാപനങ്ങളിലാണ്

  1. പരിശോധന നടത്തിയത്.
    തന്നൂസ് റസ്റ്റോറന്‍റ്, കമലേശ്വരം - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോര്‍ റൂം ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല.
  2. സീനത്ത് ഹോട്ടല്‍, മണക്കാട് - ആഹാരം പാകംചെയ്യുന്ന പാത്രങ്ങള്‍ വൃത്തിഹീനമാണ്, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സൂക്ഷിച്ചിരിക്കുന്നു, ടോയിലറ്റ് വൃത്തിഹീനം.
  3. അശ്വതി ടീസ്റ്റാള്‍, മണക്കാട് - ആഹാരം പാകംചെയ്യുന്ന പാത്രങ്ങള്‍ വൃത്തിഹീനമാണ്, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സൂക്ഷിച്ചിരിക്കുന്നു.
  4. റാഹത്ത് ഹോട്ടല്‍, മണക്കാട് - പഴകിയതും ഉപയോഗയോഗ്യവുമല്ലാത്ത ബിരിയാണി, ചിക്കന്‍, ബീഫ്, ബട്ടര്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സൂക്ഷിച്ചിരിക്കുന്നു. ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല.
  5. ഗീതാഞ്ജലി ടിഫിന്‍ സെന്‍റര്‍, മണക്കാട് - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല.
  6. അല്‍-സഫാ റസ്റ്റോറന്‍റ്, കമലേശ്വരം - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോര്‍ റൂം ഇല്ല, പഴകിയതും ഉപയോഗ്യമല്ലാത്തതുമായ പെറോട്ട പിടിച്ചെടുത്തിട്ടുണ്ട്.
  7. ഹോട്ടല്‍ പങ്കജ്, സ്റ്റാച്യു - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്‍റെ കോമ്പൗണ്ടിനുള്ളില്‍ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു. പൊതുശുചിത്വ നിലവാരം തൃപ്തികരമല്ല.പഴകിയ ചോറ്,പുഴുങ്ങിയ പഴകിയ മുട്ട എന്നിവ സ്ക്വാഡ് പിടിച്ചെടുത്തു.
  8. ഹോട്ടല്‍ സഫാരി, ഓവര്‍ബ്രിഡ്ജ്, തമ്പാനൂര്‍- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളില്‍ യഥാസമയം പെയിന്‍റടിച്ചിട്ടില്ല, ആഹാരം പാകംചെയ്യുന്ന പാത്രങ്ങള്‍ വൃത്തിഹീനമാണ്. പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. കൂടാതെ പഴകിയ പാചകംചെയ്ത ബീഫ്, കോഴിയിറച്ചി, മീന്‍, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ എന്നിയും പിടിച്ചെടുത്തു.
  9. ഓപ്പണ്‍ഹൗസ് - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളില്‍ യഥാസമയം പെയിന്‍റടിച്ചിട്ടില്ല, ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല. പഴകിയതും ഉപയോഗയോഗ്യമല്ലാത്ത 12 ലിറ്റര്‍ എണ്ണ, മുട്ട എന്നിവ പിടിച്ചെടുത്തു, അടുക്കളയില്‍ ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നു.
  10. ഹോട്ടല്‍ ആര്യാസ്- പുളിമൂട് - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളില്‍ യഥാസമയം പെയിന്‍റടിച്ചിട്ടില്ല, ആഹാരം പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളും, പക്ഷികളും കടന്നുവന്ന് മലിനപെടുത്തന്ന വിധം കാണപ്പെടുന്നു. പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന്പ്ര ത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്‍റെ കോമ്പൗണ്ടിനുള്ളില്‍ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു. ജീവനകാര്‍ക്ക് മാസ്ക്, തൊപ്പി എന്നിവ ധരിച്ചിട്ടില്ല.
  11. ചിരാഗ്-ഇന്‍, സെക്രട്ടറിയേറ്റ് - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്‍റെ കോമ്പൗണ്ടിനുള്ളില്‍ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു. പഴകിയതും മനുഷ്യ ഉപോയഗമല്ലാത്തതുമായ ചോറ്, ഐസ്ക്രീം, പഴവര്‍ഗങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
  12. ഹോട്ടല്‍ ഗീത്, പുളിമൂട് - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു, ചുവരുകളില്‍ യഥാസമയം പെയിന്‍റടിച്ചിട്ടില്ല, പഴകിയ ഇറച്ചി, പഴവര്‍ഗങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
  13. സ്റ്റാച്യു റസ്റ്റോറന്‍റ്, സ്റ്റാച്യു - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ജീവനക്കാരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. ഇടുങ്ങിയ വെളിച്ചക്കുറവുള്ള സ്ഥലത്ത് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നു. മോട്ടോര്‍ ഇന്‍സ്റ്റലേഷന്‍ പെര്‍മിറ്റില്ലാതെ മുകളിലത്തെ നിലയില്‍ മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നു.
  14. സംസം റസ്റ്റോറന്‍റ്, പാളയം- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന്പ്ര ത്യേകം സ്റ്റോര്‍ റൂം ഇല്ല, സ്ഥാപനത്തിന്‍റെ കോമ്പൗണ്ടിനുള്ളില്‍ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു.
  15. എം ആര്‍ എ റസ്റ്റോറന്‍റ്, പാളയം - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനത്തിന്‍റെ കോമ്പൗണ്ടിനുള്ളില്‍ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു. പഴകിയതും ഉപയോഗ്യമല്ലാത്തതുമായ പാചകം ചെയ്ത പെറോട്ട, ചപ്പാത്തി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
  16. എസ് പി കാറ്റേഴ്സ്, പിആര്‍എസ് ഹോസ്പിറ്റല്‍ ക്യാന്‍റീന്‍, കരമന - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, ഉറവിടമാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
  17. നെസ്റ്റ് റസ്റ്റോറന്‍റ്, പി ആര്‍ എസ്, കരമന - ഹെല്‍ത്ത് കാര്‍ഡ്  കരസ്ഥമാക്കിയിട്ടില്ല. ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്നു. ഉറവിടമാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
  18. ഹോട്ടല്‍ കൃഷ്ണദീപം, കാലടി - മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഭക്ഷണപഥാര്‍ത്ഥങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്നു. ഉറവിടമാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
  19. ഹോട്ടല്‍ സ്വാഗത്, പാളയം - ഹെല്‍ത്ത് കാര്‍ഡ് കരസ്ഥമാക്കിയിട്ടില്ല. മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്നു. നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു.
  20. ട്രിവാന്‍ഡ്രം ഹോട്ടല്‍, സ്റ്റാച്യു - മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്നു.
  21. മാളിക റസ്റ്റോറന്‍റ് - ഹെല്‍ത്ത് കാര്‍ഡ് കരസ്ഥമാക്കിയിട്ടില്ല. മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്നു.

  1. ഹോട്ടല്‍ ടൗണ്‍ ടവര്‍- മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.
  2. ഹോട്ടല്‍ കൃഷ്ണ - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.
  3. ഹോട്ടല്‍, വിനോദ്, റ്റി സി 25/1690, മാഞ്ഞാലിക്കുളം - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോര്‍ റൂം ഇല്ല, പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു.
  4. ഹോട്ടല്‍ അനന്താസ്, മാഞ്ഞാലിക്കുളം റോഡ് - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോര്‍ റൂം ഇല്ല.
  5. ഹോട്ടല്‍ മുരളി, ഗാന്ധാരിഅമ്മന്‍കോവില്‍ റോഡ്, തമ്പാനൂര്‍ - മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, അടുക്കളയില്‍ ആവശ്യത്തിന്ചി മ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാര്‍ഗ്ഗമില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു.
  6. ശ്രീ ഗുവായൂരപ്പന്‍ ഹോട്ടല്‍, ഗാന്ധാരിഅമ്മന്‍കോവില്‍ റോഡ്, തമ്പാനൂര്‍- ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു.
  7. ഹോട്ടല്‍ ട്രാവന്‍കൂര്‍ അരമന - മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.
  8. ബിസ്മി ഹോട്ടല്‍, അട്ടകുളങ്ങര - മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.
  9. ഇഫ്താര്‍, അട്ടകുളങ്ങര - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോര്‍ റൂം ഇല്ല, പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.
  10. ഡീനത്ത് ഫാമിലി റസ്റ്റോറന്‍റ്, മണക്കാട് - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, അടുക്കളയില്‍ ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാര്‍ഗ്ഗമില്ല, പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, സ്ഥാപനത്തിന്‍റെ അടുക്കള മറ്റൊരു കെട്ടിടത്തില്‍ നഗരസഭാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നു.
  11. ബിസ്മി ഫാമിലി റസ്റ്റോറന്‍റ്, മണക്കാട് - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. സ്ഥാപനത്തിന് ശുദ്ധവായുവും വെളിച്ചവും ലഭിക്കാനുള്ള സംവിധാനമില്ല.
  12. അയാസ്, അട്ടകുളങ്ങര- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങള്‍ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, പഴകിയ എണ്ണ പിടിച്ചെടുത്തു.
  13. ഹോട്ടല്‍ ബുഹാരി, അട്ടകുളങ്ങര- സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങള്‍ വൃത്തിഹീനമാണ്. പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാര്‍ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല.
  14. സണ്‍ വ്യു, ഈസ്റ്റ് ഫോര്‍ട്ട്- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, അടുക്കളയില്‍ ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാര്‍ഗ്ഗമില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോര്‍ റൂം ഇല്ല,bസ്ഥാപനത്തിന് ശുദ്ധവായുവും വെളിച്ചവും ലഭിക്കാനുള്ള സംവിധാനമില്ല.
  15. ഹോട്ടല്‍ സിറ്റിടവര്‍, ഓവര്‍ബ്രിഡ്ജ് - നഗരസഭ ലൈസന്‍സ്, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എന്നിവയില്ല, മാലിന്യം തരംതിരിച്ച്  സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാകം ചെയ്യുന്ന പാത്രങ്ങള്‍ വൃത്തിഹീനമാണ്, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, സ്ഥാപനത്തിന്‍റെ കോമ്പൗണ്ടിനുള്ളില്‍ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു.
  16. അരുളകം ഹോട്ടല്‍, തമ്പാനൂര്‍ - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാര്‍ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല.
  17. ഹോട്ടല്‍ ന്യുപാരഗണ്‍,തമ്പാനൂര്‍ - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, പാചകം ചെയ്ത ആഹാരാസാധനങ്ങള്‍ ഈച്ച തുടങ്ങിയ പ്രാണികള്‍ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാര്‍ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.
  18. ഹോട്ടല്‍ ആര്യാസ് പാര്‍ക്ക്, തമ്പാനൂര്‍ - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല.                                                         
  19. ഇന്‍ഡ്യന്‍ കോഫിഹൗസ്, തമ്പാനൂര്‍- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, വാട്ടര്‍ ടാങ്ക് വൃത്തിഹീനമായി കാണുന്നു.
  20. ഹോട്ടല്‍ ചിഞ്ചൂസ്,തമ്പാനൂര്‍- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങള്‍ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.
  21. ശ്രീനാരായണാ റസ്റ്റോറന്‍റ്, തമ്പാനൂര്‍ - ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, വാട്ടര്‍ ടാങ്ക് വൃത്തിഹീനമായി കാണുന്നു.
  22. ഇന്‍ഡ്യന്‍കോഫി ഹൗസ്, കെ എസ് ആര്‍, ടി സി, തമ്പാനൂര്‍-ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
  23. ഹോട്ടല്‍ അന്നപൂര്‍ണ്ണ, കിള്ളിപ്പാലം- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
  24. ഹോട്ടല്‍ ഫാത്തിമ, കരമന- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
  25. സ്നാഫ് കിച്ചന്‍, കരമന- ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.

സ്ക്വാഡിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ അജിത്ത് കുമാര്‍, പ്രകാശ്,
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മോഹന ചന്ദ്രന്‍, അനൂപ്റോയ്, അനില്‍കുമാര്‍
എന്‍ വി, സുജിത്ത് സുധാകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അപാകത
കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് 7 ദിവസത്തിനകം അപാകത പരിഹരിച്ച് വിവരം
റിപ്പോര്‍ട്ട് ചെയ്യുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരസഭ ഓഗസ്റ്റ് മാസം
മുതല്‍ നടപ്പാക്കുന്ന സുഭോജനം പദ്ധതിയിലൂടെ നഗരപരിധിയിലെ
ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ബേക്കറികള്‍, തട്ടുകടകള്‍
തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലേയും
ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി ഐഡന്‍റിറ്റി കാര്‍ഡ് അനുവദിക്കും. ഇതിന്
മുന്നോടിയായി മെഡിക്കല്‍ പരിശോധനയും നടത്തും. പഞ്ചനക്ഷത്ര
ഹോട്ടലുകള്‍ മുതല്‍ തട്ടുകടകള്‍ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും
പരിശോധന തുടരുമെന്നും പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം
ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നഗരസഭ സ്വീകരിക്കുമെന്നും മേയര്‍
അഡ്വ. വി കെ പ്രശാന്ത് അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration