
ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. സ്പോട്ട് അഡ്മിഷൻ.
ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്കായി എൻ.സി.വി.ടി. മെട്രിക് വിഭാഗത്തിലുള്ള കാർപെന്റർ ട്രേഡിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ആധാർ, ഫോട്ടോ, ഫീസ് എന്നിവ സഹിതം രക്ഷകർത്താവിനൊപ്പം ജൂലായ് 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പായി ഐ.ടി.ഐ.ൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 04702 622391