പ്രാർഥന ഫലിച്ചു...സോനാ മോൾ കണ്ണുതുറന്നു;
കേരളത്തിന്റെ രോഷവും പ്രാർഥനയും ഇടപെടലുകളും ഫലം കണ്ടു. സോനാ മോൾ കണ്ണുതുറന്നു. കാഴ്ചകൾ കണ്ടു തുടങ്ങി. സൈബർ ലോകത്തിന്റെ മനം നിറയ്ക്കുകയാണ് ഇൗ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിവസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് സോനാ മോളുടെ ജീവിതത്തിലെ ദുരിതം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ട്രോളൻമാരും വിഷയം ഏറ്റെടുത്തിരുന്നു. വലിയ രോഷം ഉയർന്നതോടെ കൃത്യമായ ഇടപെടലുകളുണ്ടായി. സാമൂഹ്യപ്രവർത്തകനായ കിടിലം ഫിറോസാണ് സോനാ മോൾ കണ്ണുതുറന്ന് കാഴ്ചകളൊക്കെ കണ്ടുതുടങ്ങിയ കാര്യം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.