ഇന്ത്യക്ക് കനത്ത പ്രഹരം; ധവാന് കളിക്കാനാകില്ല കനത്ത പ്രഹരം; ധവാന് കളിക്കാനാകില്ല
ലണ്ടൻ : ഇന്ത്യയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റു പുറത്ത്. ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിനിടെ കൈവിരലിനേറ്റ പരുക്കാണ് തിരിച്ചടിയായത്. ഓസീസ് താരം നാഥൻ കൂൾട്ടർനൈലിന്റെ ബൗൺസർ പതിച്ചാണ് ധവാനു പരുക്കേറ്റത്. വിരലിന് പൊട്ടലുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായ സാഹചര്യത്തിൽ കുറഞ്ഞത് മൂന്ന് ആഴ്ചത്തേക്ക് ധവാന് കളത്തിലിറങ്ങാനാകില്ലെന്നാണ് വിവരം.
ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിൽ സെഞ്ചുറി നേടിയ ധവാന്റെ മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 109 പന്തിൽ 117 റൺസ് നേടിയ ധവാനാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്.
ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി.ഇതോടെ ലോകേഷ് രാഹുൽ ഇന്ത്യക്കായി രോഹിത് ശർമ്മക്കൊപ്പം ഓപ്പണിങ് സ്ഥാനത്തേക്ക് വന്നേക്കും.