BevQ QR കോഡുകൾ മറിച്ച് വിൽക്കുന്നു
തിരുവനന്തപുരം : ഓൺലൈൻ ബുക്കിങ്ങിനായി ബെവ്കോ ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷനിലെ QR കോഡുകൾ മറിച്ച് വിൽക്കുന്നു. ബുക്ക് ചെയ്യാൻ സാധിക്കാതെ പോയ അത്യവശ്യക്കാർക്ക് ഉൾപ്പെടെയാണ് BevQ QR കോഡുകൾ വലിയ വില ഈടാക്കി നൽകുന്നത്. 300 മുതൽ 500 രൂപ വരെ ആണ് ഈടാക്കുന്നത്.
Click Here: BevQ പ്ലേ സ്റ്റോറിൽ; ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
BevQമൊബൈൽ അപ്പ്ലികേഷൻ നേരത്തെ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് ഡൗൺലോഡ് ചെയ്യാൻ സാധിക്കാതെ ആയിരുന്നു.ബെവ്ക്യൂ ആപ്പിന്റെ ട്രെയൽ റൺ വിജകരമായി നേരത്തെ പൂർത്തിയാക്കി. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന സ്ഥാപനമാണ് ആപ്പ് നിര്‍മ്മിച്ചത്. സംസ്ഥാനത്തെ 303 ബെവ്കോ - കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും വൈന്‍ പാര്‍ലറുകളും വഴി ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്ത് അടുത്തുള്ള മദ്യവില്‍പനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.