വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടൽ പരിസരത്ത് നിരോധനാജ്ഞ; ഡികെ ശിവകുമാർ മടങ്ങിപോയില്ലെങ്കിൽ അറസ്റ്റ്
മുംബൈ : കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനും പരിസരത്തും മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന പൊവെയ് പോലീസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ. വിമതരെ അനുനയിപ്പിക്കാനായി എത്തിയ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തിയിരുന്നു. ഡി.കെ ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഇതേ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് വിവരം. അതേസമയം ഡി.കെ. ശിവകുമാറിനോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തിരികെ പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
I have spoken to @DKShivakumar ji & assured him that local Congress leaders & workers are available to lend any support.
— Milind Deora (@milinddeora) July 10, 2019
I urge the Karnataka MLAs to return to Bengaluru & resolve the matter constitutionally. BJP is sponsoring this sabotage by misusing its power in Maharashtra