ചരിത്രമായി സ്കൂൾ പ്രവേശനം; ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യായനംക്കുറിക്കുന്നത് ആദ്യമായി
തിരുവനതപുരം : മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതൽപന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യായനം ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമ മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരില്‍ നിര്‍വഹിക്കും.
ഒരു ലക്ഷം വിദ്യാര്‍ഥികളെയാണ് ഇത്തവണ പ്രവേശനോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്. തൃശൂരിലെ ചെമ്പുച്ചിറ സ്കൂളിലാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം. പ്രവേശനോത്സവഗാനം നൃത്തരൂപത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും.