റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ തിരിച്ചു വിളിക്കുന്നു
ബ്രേക്ക് തകരാറിനെ തുടർന്നാണ് 7000 ബുള്ളറ്റുകൾ കമ്പനി തിരിച്ചു വിളിക്കുന്നത്.ബ്രേക്ക് കാലിപ്പർ ബോൾട്ടിനാണ് തകരാർ ഉള്ളതായി സംശയിക്കുന്നത്.2019 മാർച്ച് 20നും 30നും ഇടയിൽ നിർമ്മിച്ച മോഡലുകൾക്കാണ് തകരാർ വന്നിട്ടുള്ളത്.
കമ്പനി നിഷ്കർഷിക്കുന്ന ടോർക്ക് തകരാർ സംഭവിച്ച ബ്രേക്ക് കാലിപ്പർ ബോൾട്ടിന് ഇല്ല എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപ്പറിനെയും ബന്ധിപ്പിക്കുന്ന ഘടകമാണ് ബ്രേക്ക് കാലിപ്പർബോൾട്ട്.